കുട്ടികളെ ഫോണിൽ നിന്നകറ്റി നിർത്താം; ഇക്കാര്യങ്ങൾ ശീലിപ്പിക്കൂ

വെബ് ഡെസ്ക്

മുതിർന്നവരെപ്പോലെ തന്നെ കുട്ടികൾക്കും ഇപ്പോൾ മൊബൈൽ ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഗെയിമുകൾ കളിച്ചും വിഡിയോകൾ കണ്ടും അവർ തങ്ങളുടെ സമയം മുഴുവൻ സ്ക്രീനിനു മുൻപിൽ ചിലവഴിക്കുകയാണ്

എന്നാൽ കുട്ടികളെ സമൂഹവുമായി ഇടപെടാൻ പഠിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സമപ്രായക്കാരും മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാൻ വിവിധ തരത്തിലുള്ള ആക്ടിവിറ്റീസ് പരിശീലിപ്പിക്കാവുന്നതാണ്

ആർട്ട് പ്രൊജെക്ടുകൾ

പെയിന്റിങ്, ഡ്രോയിങ്, ക്രാഫ്റ്റിങ് തുടങ്ങിയവ പരിശീലിപ്പിക്കു. കുട്ടിക്ക് ഇത്തരം കഴിവുകള്‍ വികസിപ്പിക്കാന്‍ ഒരു സ്ഥലം തയാറാക്കി കൊടുക്കുക

പാചകം

കുട്ടിയെ ഭക്ഷണം തയാറാക്കാന്‍ പരിശീലിപ്പിക്കുക. അടിസ്ഥാനമായ പാചക കഴിവുകൾ വികസിപ്പിച്ചെടുക്കുക

വിവിധ തരം കളികൾ

കുട്ടികള്‍ക്ക് മാനസിക ഉല്ലാസം നല്‍കാനുള്ള മാർഗമാണ് കളികള്‍. വീടിന് ചുറ്റും എന്തെങ്കിലും സാധനങ്ങൾ ഒളിപ്പിച്ച് വെക്കുകയും അത് കണ്ടെത്താൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക

ബോർഡ് ഗെയിം

ബോർഡ് ഗെയിമുകളോ പസിലുകളോ കളിയ്ക്കാൻ സമയം ചിലവഴിക്കുക

വായന

വായനാശീലം വർധിപ്പിക്കുക. സ്വതന്ത്രമായി അല്ലെങ്കിൽ നിങ്ങളോടൊപ്പമോ വായനക്കായി കുറച്ച് സമയം നീക്കി വെക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. പുസ്തകങ്ങളോടുള്ള സ്നേഹം വളർത്തുക

പൂന്തോട്ട പരിപാലനം

സസ്യങ്ങളെ പരിപാലിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും കുട്ടിയെ പഠിപ്പിക്കുക. പ്രകൃതിയോടും ജീവ സസ്യ ജാലങ്ങളോടുമുള്ള ഉത്തരവാദിത്വങ്ങൾ ബോധ്യപ്പെടുത്തി കൊടുക്കുക