ഒരു കുപ്പി വിനാഗിരി വീട്ടിൽ സൂക്ഷിക്കൂ, ഇത്രയും ഗുണങ്ങളുണ്ട്

വെബ് ഡെസ്ക്

വീട്ടിലെ പല ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് വിനാഗിരി. അതിനാൽ വീട്ടിൽ വിനാഗിരി സൂക്ഷിച്ചാൽ നമുക്ക് ഉപകാരപ്പെടുമെന്നുറപ്പാണ്

അസിഡിക് ഗുണങ്ങൾ കാരണം വിനാഗിരി വളരെ ശക്തവും പരിസ്ഥിതി സൗഹൃദവുമായ ക്ലെൻസറാണ്. കറ, ദുർഗന്ധം, അഴുക്ക് എന്നിവ നീക്കം ചെയ്യാൻ ഇത് ഉപയോഗിക്കാം

വിനാഗിരിയുടെ ചില ഗുണങ്ങൾ ഇതാ

വെള്ള വസ്ത്രത്തിലെ കറ

വസ്ത്രങ്ങളിലെ കറ കളയാനുള്ള ഒരു മികച്ച പ്രതിവിധിയാണ് വിനാഗിരി. കടും കളറുകൾക്ക് പകരം ശുദ്ധീകരിച്ച വിനാഗിരി ഉപയോഗിക്കാൻ ശ്രദ്ധിക്കുക

ടവ്വലുകൾ സോഫ്റ്റാക്കാം

വസ്ത്രങ്ങളും ടവ്വലുകളും മൃദുവാകാൻ നിങ്ങളുടെ വാഷ് സൈക്കിളിൽ ഒരു കപ്പ് വെള്ള വിനാഗിരി ചേർക്കുക. ഇത് തുണിയുടെ ദുർഗന്ധവും ഇല്ലാതാക്കും.

ഷവർ വൃത്തിയാക്കാൻ

ഷവറിന്റെ തല ഭാഗം അൺക്ലോഗ്ഗിങ് ചെയ്യുന്നതിന്, വാട്ടർ ജെറ്റുകളിൽ തടസം സൃഷ്ടിക്കുന്ന ധാതു നിക്ഷേപം ഇല്ലാതാക്കാനുമെല്ലാം വിനാഗിരി ഒരു മികച്ച ഓപ്ഷൻ ആണ്. ഷവർ വൃത്തിയാക്കാനായി രാത്രി മുഴുവൻ ഷവർ വിനാഗിരിയിൽ മുക്കിവെക്കുക

സിങ്ക് ക്ലീൻ ചെയ്യാം

അടുക്കളയോ ബാത്രൂം സിങ്കോ വൃത്തിയാക്കാൻ അര കപ്പ് വിനാഗിരിയും ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത മുപ്പത് മിനുറ്റ് വെക്കുക. ശേഷം കഴുകിക്കളയാം

വിൻഡോ ക്ലീനർ

വാറ്റിയെടുത്ത വെള്ളവും വിനാഗിരിയും തുല്യമായ അളവിൽ ചേർത്ത വിൻഡോ ക്ലീനർ തയ്യാറാകാം. വിനാഗിരിയുടെ മണം നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും എണ്ണയുടെ കുറച്ച് തുള്ളികൾ കൂടി ചേർക്കാം

ഫ്ലോർ ക്ലീനർ

വിനാഗിരി ഒരു ഫലപ്രദമായ ഫ്ലോർ ക്ലീനർ ആണ്. എന്നാൽ തടി കൊണ്ടുള്ള തറ തുടക്കാൻ ഉപയോഗിക്കാൻ പാടില്ല. ടൈൽ തറകളിൽ മൂന്ന് ലിറ്റർ വെള്ളത്തിൽ അര കപ്പ് വിനാഗിരി ചേർക്കുക.

സ്റ്റൈൻലെസ്സ് സ്റ്റീൽ ഉപയോഗിച്ചുള്ള വീട്ടുപകരണങ്ങൾ, ടോയ്‌ലെറ്റ് ബൗൾ തുടങ്ങിയവയും വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കാം