വാനില ഐസ്‌ക്രീം ഇഷ്ടമില്ലാത്തവരുണ്ടോ? വെറും പതിനഞ്ച് മിനുട്ടില്‍ വീട്ടില്‍ തയാറാക്കാം

വെബ് ഡെസ്ക്

എല്ലാവരുടെയും എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഐസ്‌ക്രീം ഫ്ലേവറാണ് വാനില. നല്ല വില കൊടുത്താലും ആരോഗ്യപ്രദവും രുചികരവുമായ ഐസ്‌ക്രീം ലഭിക്കുന്നത് ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടാണ്

എന്നാല്‍ രുചിയേറിയ വനില ഐസ്‌ക്രീം വീട്ടില്‍ തന്നെ തയ്യാറാക്കാം. അതും വെറും 15 മിനുട്ടില്‍.

വാനില ഐസ്‌ക്രീമിന് വേണ്ട ചേരുവകള്‍

  • 1 ലിറ്റര്‍ പാല്‍

  • 1/2 കപ്പ് പാല്‍പ്പൊടി

  • 1 കപ്പ് ഫ്രഷ് ക്രീം

  • 1 കപ്പ് പഞ്ചസാര

  • 2 ടീസ്പൂണ്‍ വാനില എസ്ന്‍സ്

ഘട്ടം ഒന്ന്

കസ്റ്റാഡ് പൗഡറും പാല്‍പ്പൊടിയും മൂന്ന് ടേബിള്‍ സ്പൂണ്‍ തണുത്ത പാലില്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക

ഘട്ടം രണ്ട്

പാല്‍ തിളപ്പിച്ച് പകുതിയായി കുറയ്ക്കുക. കസ്റ്റര്‍ഡ് പൗഡർ മിശ്രിതം ചേര്‍ത്ത് തിളപ്പിച്ച് ഇളക്കുക

അതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് കുറുകി വരുന്നത് വരെ തിളപ്പിക്കുക

ഘട്ടം മൂന്ന്

പാല്‍ കട്ടിയായി വന്നശേഷം അതിലേക്ക് അതിലേക്ക് ഫ്രഷ്‌ ക്രീം, വാനില എസ്സന്‍സ് എന്നിവ ചേര്‍ത്ത് ഇളക്കുക. ശേഷം ഒരു അലുമിനിയം കണ്ടെയ്‌നറിലേക്ക് ഐസ്‌ക്രീം മാറ്റി മുകളില്‍ ഒരു അലുമിനിയം ഫോയില്‍ കൊണ്ട് മൂടി വായുകടക്കാതെ അടച്ച് ആറ് മണിക്കൂര്‍ ഫ്രീസ് ചെയ്യുക.

ഘട്ടം നാല്

ഐസ്ക്രീം കൂടുതല്‍ മൃദുലമാവുന്നതിനായി അവസാന ഘട്ടത്തില്‍ ഫ്രീസ് ചെയ്ത ക്രീം വീണ്ടും ബ്ലണ്ട് ചെയ്ത് അതേ അലുമിനിയം പാത്രത്തിലേക്ക് പകര്‍ത്തി 10 മണിക്കൂര്‍ ഫ്രീസ് ചെയ്യുക. രുചികരമായ ഐസ്ക്രീം തയ്യാർ