വേനല്‍ക്കാലത്ത് വെള്ളം കുടിച്ച് മടുത്തോ? നിര്‍ജലീകരണം തടയാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

വെബ് ഡെസ്ക്

വേനല്‍ച്ചൂടും ഉഷ്ണതരംഗവും കാരണവും നിര്‍ജലീകരണത്തിനുള്ള സാധ്യതകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ധാരാളം വെള്ളം കുടിക്കുകയെന്നതാണ് നിര്‍ജലീകരണം തടയാനുള്ള ഏറ്റവും മികച്ച മാര്‍ഗം

എന്നാല്‍ കൂടുതലായി വെള്ളം കുടിക്കുമ്പോള്‍ പലര്‍ക്കും മടുപ്പ് അനുഭവപ്പെടാം. വെള്ളം മാത്രമായി കുടിക്കുന്നതിനു പകരം മറ്റ് പാനീയങ്ങള്‍ കുടിക്കുന്നതും ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും ഈ മടുപ്പ് ഇല്ലാതാക്കാൻ സഹായിക്കും

ഇത്തരത്തില്‍ വെള്ളത്തിന് പകരം ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ പരിശോധിക്കാം

സ്മൂത്തികള്‍

പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചുണ്ടാക്കുന്ന സ്മൂത്തികള്‍ ജലാംശം നിലനിര്‍ത്താന്‍ നല്ലതാണ്. ഇവ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങളും നല്‍കുന്നു. കക്കിരി, ബെറികള്‍ തുടങ്ങിയവയുടെ സ്മൂത്തികള്‍ നല്ലതാണ്

ഓട്‌സ്

ഓട്‌സ് പാകം ചെയ്യുമ്പോള്‍ പാലും വെള്ളവും ഉപയോഗിക്കുന്നതിനാല്‍ വേനല്‍ക്കാലത്ത് ഇത് കഴിക്കുന്നത് നല്ലതാണ്. വിശപ്പ് ശമിപ്പിക്കാനും ഊര്‍ജം നല്‍കാനും ഓട്‌സ് സഹായിക്കുന്നു

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സിയും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു

ജലസമൃദ്ധമായ പച്ചക്കറികള്‍

ചീര, സെലറി തുടങ്ങിയ പച്ചക്കറികള്‍ വെള്ളത്തിന്റെ കലവറയാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഈ പച്ചക്കറികള്‍ സഹായിക്കുന്നു

പഴവര്‍ഗങ്ങള്‍

തണ്ണിമത്തന്‍, ബെറികള്‍, കിവികള്‍ തുടങ്ങിയ ജലാംശമുള്ള പഴങ്ങള്‍ വേനല്‍ക്കാലത്ത് കഴിക്കുന്നതാണ് ഉത്തമമാണ്