റിട്ടയർമെൻറ് കഴിഞ്ഞ് പണം സമ്പാദിക്കാനുള്ള വഴികള്‍

വെബ് ഡെസ്ക്

ജോലിത്തിരക്കുകളോടെല്ലാം വിടപറഞ്ഞ് വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന പലരും കൂടുതൽ സമയം ചിലവഴിക്കുന്നത് ശാന്തമായ ജീവിതശൈലി നയിക്കുന്നതിനോ തിരക്ക് സമയത്ത് നേടിയെടുക്കാനോ പഠിക്കാനോ കഴിയാതിരുന്ന അഭിനിവേശങ്ങളെ പിന്തുടരുന്നതിനോ ആയിരിക്കും

സമൂഹമാധ്യമങ്ങളും ഇന്റെർനെറ്റുമെല്ലാം പുതിയ തലങ്ങളിലേക്ക് ഉയർന്നു വരുന്ന ഈ നൂറ്റാണ്ടിൽ ഏതൊരാൾക്കും എളുപ്പത്തിൽ വിരമിക്കൽ കഴിഞ്ഞുള്ള വിശ്രമ ജീവിതത്തിലും പണം സമ്പാദിക്കാനുള്ള അവസരങ്ങളുണ്ട്. അതിനായുള്ള അഞ്ച് വഴികൾ ഏതൊക്കെയെന്നു നോക്കാം

ഫ്രീലാൻസിംഗ്

ഇന്ന് കൂടുതലും ജോലി സാധ്യതയുള്ളത് ഓൺലൈനിലാണ്. വീട്ടിലിരുന്നുതന്നെ ചെയ്യാവുന്ന ജോലികളാകും പലതും. ഇഷ്ടങ്ങൾക്കനുസരിച്ച് ഏതെകിലും മേഖലയിൽ വൈദഗ്ധ്യമുണ്ടെങ്കിൽ ഫ്രീലാൻസറായി പ്രവർത്തിക്കാം. കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്താനും അതിലൂടെ സംതൃപ്തിയും ഒപ്പം പണവും സമ്പാദിക്കാനും ഫ്രീലാൻസിംഗ് ഒരുപാധിയാണ്

ഓൺലൈൻ ട്യൂട്ടറിംഗ്

ഏതെങ്കിലും പാഠ്യ വിഷയത്തിൽ പ്രഗത്ഭരാണെങ്കിൽ ഓൺലൈൻ ആയോ അല്ലാതെയോ അധ്യാപനം തുടങ്ങാം. ഇക്കാലത്ത് ട്യൂഷൻ തേടുന്ന നിരവധി കുട്ടികളുണ്ട്. അവർക്കൊരു സഹായകമാവുമായും ചെയ്യും

സ്വന്തമായി ഏതെങ്കിലും സമൂഹമാധ്യമത്തിൽ പ്രൊഫൈൽ ഉണ്ടാക്കി, അതിലൂടെ നിങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാം. ഒരു യൂട്യൂബ് ചാനലോ ബ്ലോഗോ പോഡ്‌കാസ്റ്റോ ആരംഭിച്ച് സ്ഥിരം പ്രേക്ഷകരെ കണ്ടെത്തണം. ഇങ്ങനെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പണം സമ്പാദിക്കാനും സാധിക്കും

അഫിലിയേറ്റ് മാർക്കറ്റിംഗ്

ഒരു വെബ്‌സൈറ്റ് നിർമിക്കുക, അത് പ്രവര്‍ത്തനക്ഷമമായാല്‍, അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് വഴി കമ്പനികള്‍ക്ക് അവരുടെ ലിങ്കുകള്‍ നിങ്ങളുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ അനുവാദം നല്‍കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ വെബ്‌സൈറ്റിലെത്തുന്ന സന്ദര്‍ശകര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ പ്രസ്തുത കമ്പനികളുടെ സാധനങ്ങളോ സേവനങ്ങളോ വാങ്ങുകയോ ചെയ്യുമ്പോള്‍ അതിനുള്ള പ്രതിഫലം നിങ്ങള്‍ക്കു ലഭിക്കും

ഓണ്‍ലൈന്‍ സര്‍വേ, സെര്‍ച്ചുകള്‍ എന്നിവയില്‍ പങ്കാളിയാവുക, കമ്പനികളുടെ ഉല്പന്നങ്ങളെക്കുറിച്ച് റിവ്യൂ എഴുതുക, മാർക്കറ്റ്-നിക്ഷേപം എന്നിവയെപ്പറ്റി ബോധവൽക്കരണം നടത്തുക, തുടങ്ങിയവയിലൂടെ വരുമാനം നേടാനുള്ള നിരവധി വെബ്‌സൈറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്

ശ്രദ്ധിക്കുക:

ഓൺലൈനായി ഏത് കാര്യം ചെയ്യുമ്പോഴും അവയെ പറ്റി പൂർണ്ണ ധാരണയുണ്ടായിരിക്കണം. പണം ഓഫര്‍ ചെയ്യുന്ന കമ്പനികള്‍, സ്ഥാപനങ്ങള്‍, ആളുകൾ എന്നിവയെക്കുറിച്ച് നീണ്ട പഠനം നടത്തിയതിനുശേഷം മാത്രമേ അവയുടെ ഭാഗമാകാവൂ. തട്ടിപ്പില്‍ അകപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കുകയും വേണം