കുട്ടികൾ വായിക്കാൻ ഇഷ്ടപ്പെടുന്നവരാണോ; ഇക്കാര്യം ശ്രദ്ധിക്കാം

വെബ് ഡെസ്ക്

മകൻ അല്ലെങ്കിൽ മകൾ ഒരു നല്ല വായനക്കാരൻ ആകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ ചില കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പുസ്തകങ്ങൾ വായിക്കുന്നത് പോലെയുള്ള ആരോഗ്യകരമായ ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കാറുണ്ട്. അതിനായി അവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ

വായനയെ പ്രോത്സാഹിപ്പിക്കുക

കുട്ടികളിൽ ചെറുപ്പം മുതലേ വായനയെ പ്രോത്സാഹിപ്പിക്കുക. വിവിധ പുസ്തകങ്ങളും വായന സാമഗ്രികളും വീട്ടിൽ ലഭ്യമാക്കുക.

കുട്ടികൾക്ക് മാതൃകയാവുക

കുട്ടികൾ എപ്പോഴും മാതാപിതാക്കളെ അനുകരിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മാതാപിതാക്കൾ പുസ്തകങ്ങളെ വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് കുട്ടികൾക്ക് മനസിലാക്കി കൊടുക്കുക.

ഒരുമിച്ച് വായിക്കുക

ഒരു കുടുംബം എന്ന നിലയിൽ ഒരുമിച്ച് വായിക്കുന്നത് ബന്ധങ്ങൾ വളർത്തുകയും കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പുസ്തകങ്ങളമായുള്ള കുട്ടികളുടെ ബന്ധം വളരാനും ഇത് കാരണമാകുന്നു.

ലൈബ്രറികളും പുസ്തകശാലകളും സന്ദർശിക്കാം

കുട്ടികളുമൊത്ത് ലൈബ്രറികൾ സന്ദർശിക്കുന്നത് അവരെ സാഹിത്യത്തിന്റെ ലോകത്തേക്ക് തുറന്ന് വിടുന്നു. വായിക്കാനുള്ള ജിജ്ഞാസയും ആവേശവും കുട്ടികളിൽ ഉണർത്തുന്നു.

പുസ്തകങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക

ഇത് കുട്ടികളുടെ വിമർശനാത്മക കഴിവിനെ പ്രോത്സാഹിപ്പിക്കുന്നു. ചോദ്യങ്ങൾ ചോദിക്കുകയും കുട്ടികളുടെ വായനാനുഭവങ്ങളിൽ മാതാപിതാക്കൾ താല്പര്യം കാണിക്കുകയും ചെയ്യുന്നത് കുട്ടികൾക്കും പ്രോത്സാഹനം ആകും.

വായന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക

വായന കുട്ടികളുടെ ദിനചര്യയുടെ ഭാഗമായി വളർത്താം. വായന മൂലകൾ സൃഷ്ടിക്കാം. പതിവായി വായനക്കുള്ള സമയം നിശ്ചയിക്കുക.

സ്ക്രീൻ സമയം പരിമിതപ്പെടുത്തുക

സ്ക്രീൻ സമയം കുറച്ച് കൂടുതൽ സമയം വായനയിലേക്ക് തിരിക്കാം. കൂടുതൽ സമയം ഫോൺ പോലുള്ള ഡിവൈസുകളിൽ ചിലവഴിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.

വായനക്കപ്പുറത്തേക്ക് നീങ്ങാം

വായനക്ക് പുറമേ, കഥകൾ എഴുതുക, വേർഡ് ഗെയിം കളിക്കുക, അല്ലെങ്കിൽ കഥാകൃത്തുക്കളുമായി സംവദിക്കാൻ അവസരം ഉണ്ടാക്കുക എന്നത് കുട്ടികളെ കൂടുതൽ വളരാൻ സഹായിക്കുന്നു.