കുട്ടികളെ മൂന്ന് മാസം കൊണ്ട് മികച്ച വ്യക്തിത്വങ്ങളാക്കാം; ഇക്കാര്യങ്ങൾ മാത്രം പരീക്ഷിക്കൂ

വെബ് ഡെസ്ക്

കുട്ടികളുടെ ജീവിതത്തിൽ മാതാപിതാക്കളുടെ ചെറിയ സവിശേഷതകൾ പോലും സ്വാധീനം ചെലുത്തും. അതുകൊണ്ടുതന്നെ കുട്ടികളുടെ ദിനചര്യകളിൽ ചെറിയ ചില മാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകും

എല്ലാ ദിവസവും വായനാസമയം

കുട്ടികളുടെ ഒരുദിവസത്തെ പരിപാടികളിൽ കുറഞ്ഞത് 20 മിനിറ്റെങ്കിലും വായനയ്ക്കായി നീക്കിവയ്ക്കാൻ ശ്രദ്ധിക്കുക. ഉറങ്ങുന്നതിന് മുൻപോ അല്ലെങ്കിൽ അവർക്ക് ഇഷ്ടപ്പെട്ട പുസ്തങ്ങളിലെ ചെറുകഥകളോ ആകട്ടെ പുസ്തകവായന കുട്ടികളുടെ പദസമ്പത്ത്, സർഗാത്മകത എന്നിവ വളർത്താൻ സഹായിക്കും.

മാനസിക ഉല്ലാസങ്ങൾക്കുള്ള വ്യായാമങ്ങൾ

ഗൈഡഡ് മെഡിറ്റേഷൻ അല്ലെങ്കിൽ ആഴത്തിലുള്ള ശ്വാസോച്ഛ്വാസം പോലെയുള്ള രീതികൾ കുട്ടിയുടെ ദിനചര്യയിൽ ഉൾപ്പെടുത്തുക. വൈകാരിക നിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സമ്മർദത്തിൻ്റെ തോത് കുറയ്ക്കുന്നതിലൂടെയും ഏകാഗ്രത വർധിപ്പിക്കാനും മാനസികാരോഗ്യത്തിനും ഇവ വഴിയൊരുക്കുന്നു.

ആരോഗ്യകരമായ ഭക്ഷണ രീതികൾ

സമതുലിതമായ പോഷകാഹാരം പ്രോത്സാഹിപ്പിക്കുന്നതിന് ഭക്ഷണക്രമം ശ്രദ്ധിച്ച് തയാറാക്കുക. ധാന്യങ്ങൾ, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുക. ആരോഗ്യപരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ വളർത്തിയെടുക്കുക.

ജേർണലുകൾ

കുട്ടിയെക്കൊണ്ട് ഓരോ ദിവസവും അന്ന് സംഭവിച്ച കാര്യങ്ങളിൽ കൃതജ്ഞത തോന്നിയ കാര്യങ്ങൾ എഴുതാൻ പ്രോത്സാഹിപ്പിക്കുക. ഇത് ശുഭാപ്തിവിശ്വാസം, ജീവിതത്തിലെ ചെറിയ സന്തോഷങ്ങളോട് കൂടുതൽ വിലമതിപ്പ് എന്നിവ വളർത്തിയെടുക്കാൻ സഹായിക്കും

ശാരീരിക വ്യായാമങ്ങൾ

വീട്ടിലെ എല്ലാവരും കൂടി ഒരുമിച്ച് നടക്കാൻ പോകുകയോ ചെറിയ കായിക വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് കുട്ടിയുടെ ശാരീരികാധ്വാനം വർധിപ്പിക്കാൻ സഹായിക്കും. അതിലൂടെ കുട്ടിയുടെ മാനസികാവസ്ഥ, ഊർജ്ജ നില, വൈജ്ഞാനിക പ്രവർത്തനം എന്നിവ മെച്ചപ്പെടും.

ക്രിയാത്മകമായൊരു വിനോദം

സർഗാത്മകമായ ഒരു വിനോദം കണ്ടെത്താൻ കുട്ടിയെ സഹായിക്കുന്നതിലൂടെ അവരുടെ പ്രശ്‌നപരിഹാര കഴിവുകളും ആത്മവിശ്വാസവും കൂടുതൽ ചിന്തിക്കാനുള്ള കഴിവും വികസിപ്പിക്കാൻ സാധിക്കും

8 മണിക്കൂർ ഉറക്കം

നിങ്ങളുടെ കുട്ടികൾക്ക് അവരുടെ പ്രായത്തിന് അനുയോജ്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകുക. അത് പതിവാക്കുക. ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യവുമെല്ലാം ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു

ചെറിയ ലക്ഷ്യങ്ങൾ

ചെറിയ ലക്ഷ്യങ്ങൾ ഉണ്ടാക്കാനും കാലക്രമേണ അവ നേടിയെടുക്കാനുള്ള പരിശ്രമങ്ങൾക്ക് പിന്തുണയും നൽകുക. ജീവിതത്തിൻ്റെ ഉയർച്ച താഴ്ചകളെ ആത്മവിശ്വാസത്തോടെ നേരിടാൻ അവരെ പ്രാപ്തരാക്കുന്ന വിജയങ്ങളെയും പരാജയങ്ങളെയും സ്വയം അവബോധത്തിനുള്ള അവസരങ്ങളാക്കി മാറ്റുക