പുകവലിയും മദ്യപാനവും നിയന്ത്രിക്കണോ?

വെബ് ഡെസ്ക്

ദൃഢനിശ്ചയം

പുകവലിയും മദ്യപാനവും ആരോഗ്യത്തിന് നല്ലതല്ലെന്നും നിർത്തുകയാണെന്നും ദൃഢനിശ്ചയമെടുക്കുക. ഇച്ഛാശക്തിയാണ് ഇത്തരം ദുശ്ശീലങ്ങൾ ഒഴിവാക്കാൻ ആദ്യം വേണ്ടത്

സുഹൃത്തുക്കളോടോ വീട്ടുകാരോടോ സംസാരിച്ച് അവരുടെ പിന്തുണ നേടുക. തുടർന്ന്, ആരോഗ്യ വിദഗ്ധരുടെ സഹായം തേടണം. പുകവലി, മദ്യപാനം പോലുള്ളവയിൽ നിന്നും വിട്ടുനിൽക്കുന്നതിലൂടെയുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന് കൃത്യമായി പറഞ്ഞു തരാനും ശരിയായ ദിശയിലേക്ക് നയിക്കാനും ആരോഗ്യ വിദഗ്ധർക്ക് സാധിക്കും

വീട്ടിലിരുന്നുള്ള പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കണം. ഒറ്റക്കിരുന്ന് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത് മാനസികാരോഗ്യത്തെ സാരമായി ബാധിക്കും

മദ്യപാനത്തിനായി സുഹൃത്തുക്കളോടൊപ്പം ബാറിലും മറ്റു പാർട്ടികളും പോകുന്നത് പൂർണ്ണമായും നിയന്ത്രിക്കുക. മദ്യപാനത്തിനോ പുകവലിക്കോ കാരണമാകുന്ന സന്ദർഭങ്ങളിൽ നിന്ന് വിട്ടുനിൽക്കുക

വിദഗ്ധരുടെ ചികിത്സ സഹായം തേടാം. പുകവലിയും മദ്യപാനവും നിർത്താൻ ശ്രമിക്കുന്ന ആളുകളുടെ ഒപ്പം സംവാദങ്ങളിലും ചികിത്സ രീതികളിലും പങ്കാളികളാവുക. ഇത്തരം സാമൂഹ്യവൽക്കരണം മദ്യപാനം പോലുള്ളവയിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ സഹായകമാകും

മെഡിറ്റേഷൻ, ആഴത്തിലുള്ള ശ്വസനം, വ്യായാമം എന്നിവയിലൂടെ പുകവലിയുടെയും മദ്യപാനത്തിന്റെയും ആസക്തി കുറച്ചു കൊണ്ടുവരാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്

നിങ്ങളെ പ്രചോദിപ്പിക്കാൻ പര്യാപ്തമായ ഒരു കാരണം തിരഞ്ഞെടുക്കുക. നിർത്താൻ ആഗ്രഹിക്കുന്ന കാരണങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി, പ്രലോഭനങ്ങൾ ഉണ്ടാവുമ്പോൾ അവ പരിശോധിക്കണം

ക്ഷമ വേണം. ഒറ്റ രാത്രി കൊണ്ടോ ഒറ്റ ദിവസത്തെ തീരുമാനം കൊണ്ട് മാത്രമോ പൂർണ്ണമായും നിർത്താൻ കഴിയുന്ന ഒന്നല്ല പുകവലിയും മദ്യപാനവും എന്ന് തിരിച്ചറിയണം. ക്ഷമയോടെ കാത്തിരുന്ന് പടിപടിയായി മാത്രമേ ഇവ മാറ്റിയെടുക്കാൻ സാധിക്കൂ.