ദിവസം മുഴുവൻ സന്തോഷത്തോടെ ഇരിക്കണോ? പതിവാക്കൂ ഈ ശീലങ്ങൾ

വെബ് ഡെസ്ക്

വലിയ കാര്യങ്ങൾ മാത്രമല്ല വളരെ ചെറിയ സംഭവങ്ങൾ പോലും നമ്മളിൽ സന്തോഷം ഉണ്ടാക്കും. 'ഹാപ്പി ഹോർമോൺ' എന്നറിയപ്പെടുന്ന സെറോടോണിൻ, ഓക്‌സിടോക്‌സിന്‍, ഡോപാമൈൻ, എൻഡോർഫിൻസ് എന്നിവയുടെ ഉൽപാദനമാണ് നമ്മുടെ മൂഡിനെ നിയന്ത്രിക്കുക

ഓരോ ദിവസവും നന്ദിപറഞ്ഞുകൊണ്ട് തുടങ്ങുക. അത് ഡോപമൈൻ എന്ന ഹാപ്പി ഹോർമോണിനെ ഉത്തേജിപ്പിക്കും

Yeko Photo Studio

മൂഡിനെ ഉത്തേജിപ്പിക്കാൻ കഴിയുന്ന കാര്യമാണ് വ്യായാമം. ഒരു പത്ത് മിനിറ്റ് എല്ലാദിവസവും രാവിലെ നടക്കുകയെങ്കിലും ചെയ്‌താൽ ശരീരം എൻഡോർഫിൻ എന്ന ഹോർമോണിനെ ഉത്പാദിപ്പിക്കും. ഇത് ദിവസം മുഴുവൻ സന്തോഷത്തോടെ ഇരിക്കാൻ സഹായിക്കും

പുലർച്ചെയുള്ള സൂര്യപ്രകാശം ശരീരത്തിലേൽക്കുന്നത് വളരെ നല്ലതാണ്. സെറോടോണിൻ എന്ന ഹാപ്പി ഹോർമോണിന്റെ ഉല്പാദനത്തിന് ഇത് സഹായിക്കും. ദിനേന പുലർച്ചെയുള്ള സൂര്യപ്രകാശം 15 മിനിറ്റെങ്കിലും ഏൽക്കുന്നത് ഗുണം ചെയ്യും

ശ്വസന വ്യായാമങ്ങളും മെഡിറ്റേഷനും പതിവാക്കുക. സമ്മർദ്ദം കുറയ്ക്കാനും മനസിനെയും ശരീരത്തെയും ശാന്തമാക്കാനും കുറച്ച് നിമിഷങ്ങൾ നീണ്ടുനിൽക്കുന്ന ശ്വസന വ്യായാമം കൊണ്ട് സാധിക്കും

ആഹാരക്രമത്തിൽ ഒമേഗ-3 ആസിഡ് ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഫാറ്റി ആസിഡ്സ്, വാൾനട്ട് പോലെയുള്ള ഭക്ഷണങ്ങളിൽ ഇത് അടങ്ങിയിട്ടുണ്ട്. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും സഹായിക്കും

മനസ് തുറന്ന് ചിരിക്കുക. ചിരി മനസിനെയും ശരീരത്തെയും സന്തോഷിപ്പിക്കും. ഹാപ്പി ഹോർമോണുകളിൽ പലതും ചിരിക്കുന്ന സമയത്ത് ശരീരം ഉൽപാദിപ്പിക്കും

നമ്മുടെ വികാരങ്ങളെ സ്വാധീനിക്കാൻ കഴിവുള്ള വിനോദോപാധിയാണ് സംഗീതം. ഒരു പ്ലേലിസ്റ്റ് ഉണ്ടാക്കി ദിവസവും അവ ആസ്വദിക്കാൻ ശ്രമിക്കുക