സ്വയം സ്നേഹിക്കാം, പരിചരിക്കാം; ഇക്കാര്യങ്ങൾ ശീലമാക്കൂ

വെബ് ഡെസ്ക്

ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നതിനൊപ്പം സ്വന്തം കാര്യവും നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. സ്വയം സ്നേഹിക്കാനും പരിചരിക്കാനും ദൈനം ദിന ജീവിതത്തിൽ ഇക്കാര്യങ്ങൾ ശീലമാക്കൂ

പതിവായി വ്യായാമം ചെയ്യുക : ശാരീരിക പ്രവർത്തനങ്ങൾ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. ഊർജനില വർധിപ്പിക്കുന്നു. പ്രമേഹം , ഹൃദ്രോഗം പോലുള്ളവയുടെ സാധ്യത കുറക്കുന്നു.

മതിയായ ഉറക്കം : 7 മുതൽ 9 മണിക്കൂർ വരെ സ്ഥിരമായി ഉറങ്ങാൻ ശ്രദ്ധിക്കുക. നമ്മുടെ മാനസിക നിലയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് പിന്തുണക്കുന്നു.

ആരോഗ്യകരമായ ഭക്ഷണം : പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവയടങ്ങിയ സമീകൃതാഹാരം കഴിക്കുക. ഇത് ശരീരത്തെ പരിപോഷിപ്പിക്കുന്നു.

നന്നായി വെള്ളം കുടിക്കുക : ഒരു ദിവസം ഏകദേശം 8 ഗ്ലാസെന്ന നിരക്കിൽ നന്നായി വെള്ളം കുടിക്കുക. ശാരീരിക പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കാനും ശരീരത്തിലെ വിഷവസ്തുക്കളെ പിന്തള്ളാനും ഇത് സഹായിക്കും.

സ്ട്രെസ് മാനേജ്മെന്റ്: ശാസോച്ഛ്വാസ വ്യായാമം, ധ്യാനം, ഹോബികൾ പോലുള്ള കാര്യങ്ങൾ സമ്മർദ്ദം കുറക്കുകയും മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുകായും ചെയ്യുന്നു.

സാമൂഹിക ബന്ധങ്ങൾ വളർത്തുക : സുഹൃത്തുക്കളുമായും കുടുംബങ്ങളുമായും നല്ല ബന്ധം വളർത്തുക. ഏകാന്തത ഇല്ലാതാക്കാനും വൈകാരിക പിന്തുണ ഉറപ്പാക്കാനും സന്തോഷത്തെ വളർത്താനും ഇത് സഹായിക്കുന്നു.

വ്യക്തി ശുചിത്വം പാലിക്കുക : പതിവായി കുളിക്കുക, ദന്ത സംരക്ഷണം, ചർമ്മ സംരക്ഷണം തുടങ്ങിയ ശുചിത്വ ശീലങ്ങൾ പാലിക്കുക.

അതിരുകൾ നിശ്ചയിക്കുക : ബന്ധങ്ങളിലും ജോലി - ജീവിത സന്തുലിതാവസ്ഥയിലും അതിരുകൾ നിശ്ചയിക്കുക. ഇത് മാനസികവും വൈകാരികവുമായ ക്ഷേമം സംരക്ഷിക്കുന്നു.

സ്വയം കരുണ കാണിക്കുക : സ്വന്തത്തോട് ദയ കാണിക്കുക, സ്വയം അംഗീകരിക്കുക, രൂക്ഷമായ സ്വയം വിമർശനങ്ങൾ ഒഴിവാക്കുക.