ജെല്ലി ഫിഷ് പാരന്റിങ് പരിചയപ്പെടാം

വെബ് ഡെസ്ക്

ജെല്ലിഫിഷ് പാരന്റിങ് അധികം അറിയപ്പെടാത്ത ഒരു പാരന്റിങ് സ്റ്റൈൽ ആണ്. അനായാസവും സൗമ്യവുമായ രക്ഷകർതൃ ശൈലിയാണ് ഇതിന്റെ പ്രത്യേകത. കുട്ടികളെ സ്വയം രൂപപ്പെടാൻ ഇതിലൂടെ അനുവദിക്കുന്നു.

കുട്ടികളെ നിരന്തരം നിരീക്ഷിക്കുന്ന കർശനമായ നിയമങ്ങളും പിഴകളും ചുമത്തുന്ന സ്വേച്ഛാധിപത്യപരമായ രക്ഷാകർതൃത്വത്തിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. ജെല്ലി ഫിഷ് പാരന്റിങ് സ്റ്റൈലിന്റെ ചില നിയമങ്ങൾ നോക്കൂ

കുട്ടികളെ സ്വയം കണ്ടെത്തി പഠിക്കാൻ അനുവദിക്കുക

രക്ഷകർതൃത്വത്തിലെ വഴക്കവും പൊരുത്തപ്പെടലുകളും ജെല്ലിഫിഷ് പാരന്റിംഗിന്റെ സവിശേഷതകളാണ്. അവർ തെറ്റുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും പഠിക്കാനും വളരാനും കുട്ടികളെ അനുവദിക്കുന്നു.

വൈകാരിക പിന്തുണ നൽകുക

സഹാനുഭൂതിയിലും വൈകാരിക പിന്തുണയിലുമാണ് ഈ രക്ഷിതാക്കൾ ഊന്നൽ നൽകുക. ഈ ശൈലിയിലൂടെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന ആശയ വിനിമയവും പരസ്പര ബഹുമാനവും പോത്സാഹിപ്പിക്കപ്പെടുന്നു.

കുറഞ്ഞ അച്ചടക്കം, കൂടുതൽ സ്വാതന്ത്ര്യം

ഇന്നത്തെ രക്ഷകർത്താക്കൾ പ്രധാനമായും കുടുംബം, ശ്രേണികൾ, അച്ചടക്കം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ജെല്ലി ഫിഷ് പാരന്റിങ് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. സ്വയം മനസിലാക്കാനും കാര്യങ്ങൾ കൂടുതൽ യാഥാർഥ്യ ബോധത്തോടെ നിർവഹിക്കാനും കുട്ടികൾക്ക് ഇതുവഴി സാധിക്കുന്നു.

ശാന്തമായ സമീപനം

ജെല്ലിഫിഷ് പാരന്റിംഗിന്റെ കൂടുതൽ ശാന്തമായ ശൈലിയാണ് അതിനെ ആകര്‍ഷകമാക്കുന്നത്. ഈ രീതിയിൽ വളർത്തപ്പെട്ട ആളുകൾ കൂടുതൽ ചിന്തിക്കുന്നവരും സ്വയം നിർമ്മിക്കപ്പെട്ടവരും ആകുന്നു. പുതിയ കാര്യങ്ങളിൽ മുൻകൈ എടുക്കാനും തിരഞ്ഞെടുത്ത മേഖലകളിൽ വിജയിക്കാനും ആവശ്യമായ ആത്മവിശ്വാസം അവർക്ക് ലഭിക്കുന്നു.

തുറന്ന ആശയവിനിമയം

തുറന്ന ആശയ വിനിമയും വൈകാരിക പിന്തുണയും പോലുള്ള രീതികൾ കുട്ടികളെ ഏത് സമയത്തും സഹായിക്കുന്നതാണ്. തുറന്ന ആശയ വിനിമയത്തിലൂടെ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള വിശ്വാസം വളർത്തിയെടുക്കാനും ബന്ധം ശക്തിപ്പെടുത്താനും കഴിയും.

തീരുമാനമെടുക്കാൻ പ്രാപ്തരാക്കുക

കുട്ടികളുടെ സ്വാതന്ത്ര്യത്തിനും സ്വയം നിർണ്ണയത്തിനുമുള്ള കഴിവ് വളർത്തിയെടുക്കുക. സ്വന്തം തീരുമാനങ്ങൾ എടുക്കാൻ ആവശ്യപ്പെടുക. കുട്ടികളുടെ ഭാവിയിൽ സുപ്രധാന പങ്ക് വഹിക്കുന്ന രക്ഷാകർതൃത്വത്തിന്റെ ഒരു നല്ല വശമാണിത്.

സ്വയം ഉറപ്പാക്കാം

ജെല്ലിഫിഷ് പാരന്റിങ് രീതി അതിവേഗം മാറുന്ന ലോകത്തെ അഭിമുഖീകരിക്കാൻ തയ്യാറുള്ള വൈകാരികമായി പ്രതിരോധ ശേഷിയും ആത്മ വിശ്വാസവുമുള്ളവരുമായ കുട്ടികളെ വളർത്തിയെടുക്കാൻ മാതാപിതാക്കളെ സഹായിക്കും.

അഭിപ്രായ പ്രകടനങ്ങൾ നടത്താം

കുട്ടികളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും അനിവാര്യമായ ദൃഢമായ പരിധികൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ ആശയങ്ങളും അഭിപ്രായങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യം അനുവദിക്കുന്ന അന്തരീക്ഷം വളർത്തിയെടുക്കാൻ ശ്രമിക്കുക.

ആധികാരിക രക്ഷാകർതൃത്തെ ഒഴിവാക്കാം

സ്വേച്ഛാധിപത്യ രക്ഷാകർതൃത്വമാണ് നമ്മൾ ഇതുവരെ കണ്ടു ശീലിച്ചിട്ടുള്ളത്. അതിൽ കുട്ടികളുടെ തിരഞ്ഞെടുപ്പിൽ മാതാപിതാക്കൾ വളരെയധികം ഇടപെടലുകൾ നടത്തുന്നു. എന്നാൽ ജെല്ലി ഫിഷ് പേരെന്റിങ്ങിൽ കുട്ടികൾക്ക് തെറ്റുകൾ വരുത്താനും അതിൽ നിന്ന് അറിവ് നേടാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്.