ഗര്‍ഭിണികള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

വെബ് ഡെസ്ക്

യാത്രയ്ക്കിടയില്‍ ഗര്‍ഭിണികള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തെല്ലാം?

മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ നോക്കാം

എല്ലായ്‌പ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുക, പിൻസീറ്റിലായാൽ പോലും.

വയർ മുകളിലേക്ക് ഉയർത്തിയ ശേഷം ബെൽറ്റിന്റെ താഴത്തെ ഭാഗം മടങ്ങാതെ ഇടുക.

അതിനു ശേഷം തോളിലെ ബെൽറ്റ്‌ ഭാഗം മുകളിലേക്കു വലിച്ചു തയ്യാറാക്കുക.

ഷോൾഡർ ബെൽറ്റ് നെഞ്ചിന്റെ മധ്യ ഭാഗത്തു കൂടെ ഇട്ട് ക്ലിപ്പ് ഇടുക.

വാഹനത്തിൻ്റെ സീറ്റ് കഴിവതും നിവർത്തി വയ്ക്കുക.

വാഹനമോടിക്കുമ്പോൾ,സ്റ്റിയറിങ്‌ വീൽ ഉയർത്തി വയ്ക്കാൻ കഴിയുമെങ്കിൽ മുകളിലേക്ക് ഉയർത്തി ക്രമീകരിക്കുക