സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട അവകാശങ്ങള്‍

വെബ് ഡെസ്ക്

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വിവിധ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ട്. അവ ഏതെന്ന് പരിശോധിക്കാം

തുല്യ വേതനത്തിനുള്ള അവകാശം

തുല്യ വേതന നിയമം അനുസരിച്ച് തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. ജോലി സ്ഥലത്തെ തുല്യത ഉറപ്പുവരുത്താനാണ് ഈ നിയമം കൊണ്ടുവന്നത്

ജോലിസ്ഥലത്തെ പീഡനത്തിനെതിരായ അവകാശം

ജോലി സ്ഥലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് അവരുടെ ജോലിസ്ഥലത്തെ ഏത് തരത്തിലുള്ള ലൈംഗിക പീഡനത്തിനെതിരെയും പരാതിപ്പെടാനുള്ള അവകാശം നല്‍കുന്നു

ഗാര്‍ഹിക പീഡനത്തിനെതിരായ അവകാശം

ഇന്ത്യന്‍ ഭരണഘടനയുടെ 498ാം വകുപ്പുകള്‍ പ്രകാരം വാക്കാലുള്ളതും സാമ്പത്തികവും വൈകാരികവും ലൈംഗികവുമായ ദുരുപയോഗം ഉള്‍പ്പെടെയുള്ള ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നു

ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് പേര് വെളിപ്പെടുത്താതിരിക്കാനുള്ള അവകാശം

ലൈംഗികാതിക്രമത്തിന് ഇരയായവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പാകെയോ വനിതാ പോലീസ് ഓഫീസറുടെ സാന്നിധ്യത്തിലോ ഒറ്റയ്ക്ക് മൊഴി രേഖപ്പെടുത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്

സൗജന്യ നിയമസഹായത്തിനുള്ള അവകാശം

ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി ആക്ട് പ്രകാരം സൗജന്യ നിയമസഹായത്തിന് അര്‍ഹതയുണ്ട്

അസഭ്യമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള അവകാശം

ഒരു സ്ത്രീയെ അപമര്യാദയായി ചിത്രീകരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്

പിന്തുടരുന്നതിനെതിരെയുള്ള അവകാശം

വ്യക്തിപരമായോ സമൂഹമാധ്യമങ്ങളിലൂടെയോ സ്ത്രീകളെ വേട്ടയാടുന്ന വ്യക്തികള്‍ക്കെതിരെ ഐപിസിയുടെ 354 ഡി വകുപ്പ് നിയമനടപടി പ്രാപ്തമാക്കുന്നു