ഇന്ന് ലോക വെജിറ്റേറിയൻ ദിനം; സസ്യാഹാരത്തിന്റെ ഗുണങ്ങളറിയാം

വെബ് ഡെസ്ക്

ഇന്ന് ലോക വെജിറ്റേറിയൻ ദിനം. സസ്യാഹാരത്തിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 1ന് ലോക വെജിറ്റേറിയൻ ദിനമായി ആചരിക്കുന്നത്

സസ്യാധിഷ്ഠിത ഭക്ഷണത്തിന്റെ ഗുണങ്ങളും ആരോഗ്യത്തിന് അത് എങ്ങനെ ​ഗുണം ചെയ്യുമെന്നും നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു

വെജിറ്റേറിയൻ ഭക്ഷണക്രമം ഹൃദ്രോഗ സാധ്യതയും ചിലതരം ക്യാൻസറുകളും കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും

ആഗോള ജനസംഖ്യയുടെ ഏകദേശം 22 ശതമാനവും സസ്യാഹാരികളാണ്. ഇവരിൽ കൂടുതൽ പേരും ഇന്ത്യയിൽ താമസിക്കുന്നവരാണ്.

വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ​ഗുണങ്ങൾ

സമീകൃത സസ്യാഹാരം അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കും, വിട്ടുമാറാത്ത രോഗങ്ങളെ തടയും

കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും

പ്രമേഹം, ചിലതരം ക്യാൻസർ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും

നട്‌സ്, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പാലുൽപ്പന്നങ്ങൾ, ഇലക്കറികൾ, സോയ എന്നിവ സസ്യാഹാരം പിന്തുടരുന്നവർക്ക് പോഷക സമൃദ്ധമാകുന്നതിന് അവശ്യ ഘടകങ്ങളാണ്