ഒരു ചായ കുടിച്ചാലും യുപിഎ പേമെന്റ് നടത്താറുണ്ടോ? വലിയ വില നല്‍കേണ്ടി വരും...

വെബ് ഡെസ്ക്

ഡിജിറ്റല്‍ പേമെന്റ്, ഒരു ചായ കുടിച്ചാല്‍ പോലും ഇപ്പോള്‍ സര്‍വ സാധാരണമാണ്. പഴ്‌സില്‍ പണം കൊണ്ടുനടക്കുക എന്നതിനേക്കാള്‍ സുരക്ഷിതവും എളുപ്പവുമാണ് ഇ പേമന്റുകള്‍. അതിനാല്‍ വളരെ പെട്ടെന്ന് തന്നെ ഇത്തരം പേമെന്റ് സംവിധാനം

ഡിജിറ്റല്‍ പേമെന്റുകള്‍ ഇടപാടുകള്‍ ലളിതമാക്കുമ്പോള്‍, ഇത് നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടുകളെ അപകടത്തിലേക്ക് കുടിയാണ് തള്ളിവിടുന്നത് എന്നാണ് മറ്റൊരു വിലയിരുത്തല്‍.

സുരക്ഷ വീഴ്ച, കാണാചെലവുകള്‍ എന്നിവയാണ് ഡിജിറ്റല്‍ ഇടപാടുകളില്‍ നമ്മളെ കാത്തിരിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ എത്രത്തോളം സുരക്ഷിതമാണ് നമുക്ക് പരിശോധിക്കാം.

ദൈനംദിന ഇടപാടുകള്‍ക്ക് ഒരു പ്രത്യേക അക്കൗണ്ട് ആവശ്യമാണോ

സുരക്ഷ- തട്ടിപ്പ് : ശമ്പളം, നിക്ഷേപം, എല്ലാം ഉള്‍പ്പെടുന്ന സേവിങ് അക്കൗണ്ട് തന്നെയാണോ ദൈന്യംദിന ഇടപാടുകള്‍ക്കും ഉപയോഗിക്കുന്നതെങ്കില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകാന്‍ സാധ്യത ഏറെയാണ്.

ബഡ്ജറ്റും ചെലവും- നിങ്ങളുടെ എല്ലാ നിക്ഷേപങ്ങളും സേവിങ് അക്കൗണ്ടില്‍ തന്നെയാണെങ്കില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നത് ചെലവ് തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ചെറിയ ഇടപാടുകള്‍ക്ക് പ്രത്യേക ആക്കൗണ്ട് ഉപയോഗിച്ചാല്‍ സേവിങ്‌സ് കൃത്യമായി മനസിലാക്കാന്‍ സാധിക്കും.