ടോയ്‌ലെറ്റ് സീറ്റിലുളളതിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ ഫോണിലോ

വെബ് ഡെസ്ക്

രോഗണുക്കളുടെ കേന്ദ്രമായി ഫോണ്‍ മാറുന്നുവെന്ന് പഠനങ്ങള്‍. ടച്ച് സ്‌ക്രീനുളള ഒരു സ്മാര്‍ട്ട് ഫോണില്‍ ഏകദേശം 25,000ലധികം രോഗാണുക്കളുണ്ടെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. എങ്ങനെയാണ് നമ്മുടെ ഫോണില്‍ രോഗാണുക്കള്‍ കയറുന്നത്.

ഭക്ഷണത്തിന് ശേഷം ഫോണ്‍ ഉപയോഗിക്കുന്നത്

ഭക്ഷണത്തിന് ശേഷം കൈകഴുകാതെ സ്‌ക്രീന്‍ തൊഴുമ്പോള്‍ അണുക്കള്‍ക്ക് പുറമേ ഭക്ഷണാവശിഷ്ടവും അണുക്കളും ഫോണില്‍ എത്തുന്നു.

ശുചിമുറിയില്‍ ഉപയോഗിക്കുന്നത്

ശുചിമുറിയില്‍ പോകുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ദശലക്ഷ കണക്കിന് രോഗാണുക്കള്‍ ഫോണിലെത്തുന്നതിന് കാരണമാകുന്നു. പൊതുടോയ്‌ലെറ്റാണെങ്കില്‍ പറയേണ്ടതില്ലല്ലോ.

പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍

പുറത്ത് യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ സ്വന്തം വാഹനത്തിലല്ല യാത്ര ചെയ്യുന്നതെങ്കില്‍ കൂടുതല്‍ രോഗാണുക്കള്‍ നമ്മളിലെക്കെത്താന്‍ സാധ്യതയുണ്ട്. നിരവധി ആളുകള്‍ സ്പര്‍ശിച്ച സ്ഥലങ്ങളില്‍ നമ്മള്‍ തൊടുന്നത് വഴിയാണിത്.

വിയര്‍പ്പ്

ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ വിയര്‍ക്കുകയും സ്‌ക്രീനിലേക്ക് അണുക്കള്‍ കയറുകയും ചെയ്യുന്നു

വളര്‍ത്തു മൃഗങ്ങളുമായി കളിക്കുമ്പോള്‍

വളര്‍ത്തു മൃഗങ്ങളെ സ്പര്‍ശിച്ച ശേഷം കൈകള്‍ കഴുകാതെ ഫോണില്‍ തൊടുന്നത് രോഗാണുക്കള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു

മറ്റുളളവര്‍ ഫോണ്‍ ഉപയോഗിക്കുന്നത് വഴി

നമ്മുടെ ഫോണ്‍ നമ്മളെക്കൂടാതെ മറ്റൊരാള്‍ സ്പര്‍ശിക്കുമ്പോള്‍ അവരുടെ കൈകളിലെ രോഗാണുക്കള്‍ കൂടി നമ്മുടെ ഫോണിലേക്ക് കയറുന്നു

ഫോണ്‍ വൃത്തിയായി സൂക്ഷിക്കാന്‍

ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് വൃത്തിയാക്കാം. എന്നാല്‍ എല്ലാ രോഗാണുക്കളും നശിക്കില്ല.

ആല്‍ക്കഹോള്‍ വൈപ്പുകള്‍ രോഗാണുക്കളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും എന്നാല്‍ ഫോണിന് ഇത് സുരക്ഷിതമല്ല

യുവി ലൈറ്റ് ഉപയോഗിച്ച് ഫോണ്‍ വൃത്തിയാക്കാം. രോഗാണുക്കളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെങ്കിലും എല്ലായ്‌പ്പോഴും ചെയ്യുന്നത് ബുദ്ധിമുട്ടാണ്

സോപ്പും വെളളവും ഉപയോഗിച്ച് ഇങ്ങനെ വൃത്തിയാക്കുമ്പോള്‍ താല്‍കാലികമായി രോഗാണുക്കള്‍ നശിക്കുമെങ്കിലും ഫോണിന് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്

ഫോണ്‍ കവറുകള്‍ കേടുപാടുകളില്‍ നിന്ന് ഫോണിനെ സംരക്ഷിക്കുമെങ്കിലും രോഗാണുക്കളില്‍ നിന്നും സംരക്ഷിക്കില്ല