അറിയാം, കാണാം, സ്ത്രീ കേന്ദ്രീകൃത സിനിമകള്‍

വെബ് ഡെസ്ക്

മാര്‍ച്ച് എട്ടിന് ലോകമെമ്പാടും വനിതാ ദിനം ആഘോഷിക്കുകയാണ്. വനിതകളെ മുന്‍നിര്‍ത്തി പുറത്തിറങ്ങിയ പ്രധാനപ്പെട്ട ചില സിനിമകളേതൊക്കെയെന്ന് നോക്കാം

ബാബ്ലി ബൗണ്‍സര്‍ (2023)

സമൂഹത്തിലെ തടസങ്ങളെല്ലാം ഭേദിച്ച് ഡല്‍ഹിയില്‍ വിജയകരമായ ബൗണ്‍സറായി മാറുന്ന ബാബ്ലിയെന്ന പെണ്‍കുട്ടിയുടെ കഥയാണ് ബാബ്ലി ബൗണ്‍സര്‍. തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ അഭിനയിച്ച സിനിമയുടെ പ്രധാന ആശയവും സ്ത്രീ ശാക്തീകരണം തന്നെയാണ്

സുഖീ (2023)

ശില്‍പ ഷെട്ടി പ്രധാന കഥാപാത്രമായെത്തുന്ന സിനിമ വീട്ടമ്മമാര്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ചര്‍ച്ച ചെയ്യുന്നത്

ലിറ്റില്‍ വുമണ്‍ (2019)

അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്തെ മാര്‍ച്ച് സഹോദരിമാരുടെ കഥയെ അടിസ്ഥാനമാക്കിയുള്ള ലൂയിസ മേയ് ആല്‍ക്കോട്ടിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് ലിറ്റില്‍ വുമണ്‍. സഹോദരബന്ധങ്ങളെയും സ്ത്രീകളുടെ പ്രതിരോധത്തെക്കുറിച്ചും മനോഹരമായി സിനിമ ചര്‍ച്ച ചെയ്യുന്നു

ഹിഡന്‍ ഫിഗര്‍സ് (2016)

നാസയുടെ ആദ്യകാല ബഹിരാകാശ ദൗത്യത്തില്‍ പ്രധാന പങ്കുവഹിച്ച കാതറിന്‍ ജോണ്‍സണ്‍, ദൊറോത്തി വോഗണ്‍, മേരി ജാക്‌സണ്‍ എന്നീ മൂന്ന് ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളുടെ കഥയാണ് സിനിമ

വണ്ടര്‍ വുമണ്‍ (2017)

നീതിക്കും തുല്യതയ്ക്കും വേണ്ടി പോരാടുന്ന ആമസോണിയന്‍ രാജകുമാരിയുടെ കഥയാണ് വണ്ടര്‍ വുമണ്‍. ഗാല്‍ ഗഡോട്ടാണ് വണ്ടര്‍ വുമണായി സിനിമയിലെത്തുന്നത്

ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം (2002)

ഒരു ഫുട്‌ബോള്‍ താരമാകാന്‍ ആഗ്രഹിക്കുന്ന ജെസ് എന്ന പേരുള്ള, ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കഥയാണ് ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം. സമൂഹത്തിലെ പൊതുബോധത്തെയും കുടുംബത്തിന്റെ പ്രതീക്ഷകളെയെല്ലാം തരണം ചെയ്യുന്നതാണ് കഥ