2022ൽ ലോകത്തെ പിടിച്ചുലച്ച പ്രധാന സംഭവങ്ങൾ

വെബ് ഡെസ്ക്

റഷ്യ-യുക്രെയ്ൻ യുദ്ധം

  • ഫെബ്രുവരിയിൽ റഷ്യ ആരംഭിച്ച യുക്രെയ്ൻ അധിനിവേശം

  • 300 ദിവസങ്ങൾക്ക് ശേഷവും തുടരുന്നു

ഇമ്രാൻ ഖാന്റെ പുറത്താകൽ

  • അവിശ്വാസ പ്രമേയത്തിലൂടെ അധികാരം നഷ്ടമായ ആദ്യ പാകിസ്താൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ

ശ്രീലങ്കൻ സാമ്പത്തിക മാന്ദ്യം

  • സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജനങ്ങളുടെ പ്രക്ഷോഭം.

  • പ്രസിഡന്റ് ​ഗോട്ടബയ രജപക്‌സെ ​രാജ്യം വിട്ടു.

  • മഹിന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.

ഷിൻസോ ആബേയുടെ മരണം

  • തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കവെ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ ജൂലൈ 8ന് വെടിയേറ്റു മരിച്ചു.

  • നാവികസേനയിലെ മുൻ സുരക്ഷാസേനാ ജീവനക്കാരനായ തെത്സുയ യമഗാമി അറസ്റ്റിലായി.

സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം

  • വിശ്വപ്രസിദ്ധ എഴുത്തുകാരൻ സൽമാൻ റുഷ്ദി ഓഗസ്റ്റ് 12ന് ന്യൂയോർക്കിലെ പരിപാടിക്കിടെ ആക്രമിക്കപ്പെട്ടു.

  • സാത്താനിക് വേഴ്സസ് എന്ന കൃതിയുടെ പേരിൽ അമേരിക്കയിൽ ജനിച്ചു വളർന്ന ലെബനീസ് വംശജനായ ഹാദി മറ്റാറാണ് ആക്രമിച്ചത്.

എലിസബത്ത് രാജ്ഞിയുടെ മരണം

  • 70 വർഷത്തെ ഭരണത്തിന് വിരാമമിട്ട് 96-ാം വയസിൽ രാജ്ഞിയുടെ വിടവാങ്ങൽ.

  • ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയത്, ബെർലിൻ മതിലിന്റെ പതനം തുടങ്ങി പ്രധാന ലോക സംഭവങ്ങളുടെ സാക്ഷി

ഷി ജിൻപിങ് വീണ്ടും അധികാരത്തിൽ

  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായി മൂന്നാം തവണയും അധികാരത്തിലെത്തി ഷി ജിൻപിങ്

ബ്രിട്ടൻ പ്രധാനമന്ത്രിയായി ഋഷി സുനക്

  • ഒക്‌ടോബർ 25-ന് കൺസർവേറ്റീവ് നേതാവും ഇന്ത്യൻ വംശജനുമായ റിഷി സുനക് ബ്രിട്ടൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

ട്വിറ്റ‍‍‍‌ർ മേധാവിയായി ഇലോൺ മസ്ക്

  • ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തു

ഇറാൻ പ്രക്ഷോഭം

  • ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതകാര്യ പോലീസ് പിടികൂടിയ 21കാരി മഹ്സ അമിനി കസ്റ്റഡിയില്‍ മരിച്ചതിന് തുടർന്ന് രാജ്യവ്യാപക പ്രതിഷേധം.

  • പ്രക്ഷോഭത്തിനിടെ അഞ്ഞൂറോളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

അർജന്റീനയ്ക്ക് ഫുട്ബോള്‍ ലോകകപ്പ്

  • 36 വർഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കിരീടം ചൂടി അർജന്റീന

  • ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഫ്രാൻസിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചായിരുന്നു നേട്ടം.