വിമാനത്താവളങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ

വെബ് ഡെസ്ക്

മികച്ച ഗതാഗത സംവിധാനങ്ങൾ ഓരോ രാജ്യത്തിന്റെയും വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. വിനോദസഞ്ചാരം, ബിസിനസ് തുടങ്ങി വിവിധ രംഗങ്ങളിലെ വളർച്ചയിൽ ഇവ സുപ്രധാന പങ്കുവഹിക്കുന്നു

അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഗതാഗത സംവിധാനമാണ് വിമാനസർവിസ്. വിശ്വസിക്കാൻ പ്രയാസമാണ്, എന്നിരുന്നാലും വിമാനത്താവളങ്ങൾ ഇല്ലാത്ത ചില രാജ്യങ്ങൾ ലോകത്തുണ്ട്

വലുപ്പത്തിലെ കുറവ്, സ്ഥലപരിമിതി, മറ്റ് സുപ്രധാന നഗരങ്ങളുടെ സാമീപ്യം തുടങ്ങിയവയാണ് വിമാനത്താവളങ്ങൾ ഇല്ലാത്തതിന്റെ പ്രധാന കാരണങ്ങൾ. എന്നാൽ ഇവയെല്ലാം സുപ്രധാന വിനോദസഞ്ചാര മേഖലകളാണ് എന്നതാണ് ശ്രദ്ധേയമാണ് കാര്യം

വിമാനത്താവളങ്ങൾ ഇല്ലാത്ത ലോകത്തെ ചില രാജ്യങ്ങൾ ഇതാ

വത്തിക്കാൻ സിറ്റി

840 ഓളം പേർ മാത്രം ജീവിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ സിറ്റി. റോമിനോടടുത്ത് കിടക്കുന്നതിനാൽ ഇവിടെ വിമാനത്താവളമില്ല

മൊണോക്കോ

ഫ്രഞ്ച് റിവിയേറയിൽ സ്ഥിതി ചെയ്യുന്ന മൊണോക്കോ, ലോകത്തെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ്. ഫ്രാൻസിലെ വിമാത്താവളങ്ങളാണ് രാജ്യത്തിന് ഏറ്റവും അടുത്തായിട്ടുള്ളത്

സാൻ മരീനോ

ലോകത്തെ അഞ്ചാമത്തെ ഏറ്റവും ചെറിയ രാജ്യമാണ് സാൻ മരീനോ. 30,000 ആണ് ഇവിടുത്തെ ജനസംഖ്യ നിരക്ക്. ഇറ്റലിയിലെ ഫെഡറികോ ഫെല്ലിനി ഇന്റർനാഷണൽ വിമാനത്താവളമാണ് ഏറ്റവും അടുത്തായിട്ടുള്ളത്. ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിൽ ഒന്നാണ് സാൻ മരീനോ

ആൻഡോറ

ഫ്രാൻസിനും ഇറ്റലിക്കും ഇടയിലെ പൈറനീസ് പർവതനിരകളിൽ സ്ഥിതിചെയ്യുന്ന ആൻഡോറയ്ക്ക് സ്വന്തമായി വിമാനത്താവളമില്ല. സമീപ രാജ്യങ്ങളെയാണ് ഇക്കാര്യത്തിൽ ഇവർ ആശ്രയിക്കുന്നത്