മേയ് 1- അന്താരാഷ്ട്ര തൊഴിലാളി ദിനം, ചരിത്രം ഇങ്ങനെ

വെബ് ഡെസ്ക്

മേയ് 1- അന്താരാഷ്ട്ര തൊഴിലാളി ദിനം

തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കാനും അവരുടെ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാനുമാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുന്നത്

അമേരിക്കയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടങ്ങിയ പോരാട്ടങ്ങളാണ് തൊഴിലാളി ദിനം ആചരിക്കുന്നതിന്റെ അടിസ്ഥാനം

തൊഴിലാളി പ്രസ്ഥാനത്തെയും ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റ് സംഭവത്തെയും ബഹുമാനിക്കുന്നതിന്റെയും ഭാഗമായാണ് അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് 1899ല്‍ മേയ് ഒന്ന് തൊഴിലാളി ദിനമായി പ്രഖ്യാപിച്ചത്. 1890ലാണ് ഔദ്യോഗികമായി ആദ്യ തൊഴിലാളി ദിനം ആചരിക്കുന്നത്

ജോലി സമയം എട്ട് മണിക്കൂര്‍ ആയി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചിക്കാഗോയില്‍ തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പോലീസ് നടത്തിയ അതിക്രമമാണ് ഹേ മാര്‍ക്കറ്റ് കൂട്ടക്കൊല എന്നറിയപ്പെടുന്നത്

ഇന്ത്യയില്‍ 1923 മേയ് ഒന്ന് മുതലാണ് തൊഴിലാളി ദിനം ആചരിച്ച് തുടങ്ങിയത്. 80 രാജ്യങ്ങള്‍ ഇന്ന് തൊഴിലാളി ദിനമായിആചരിക്കുന്നു.

തൊഴിലാളികളുടെ കഠിനാധ്വാനം തിരിച്ചറിയുക മാത്രമല്ല, അവരുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയും ചൂഷണത്തില്‍ നിന്ന് അവരെ രക്ഷിക്കുകയും ചെയ്യുക കൂടിയാണ് തൊഴിലാളി ദിനം ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും തൊഴിലാളി ദിനാശംസകള്‍.