പുതുവത്സരം ആദ്യമെത്തുക ഇവിടെ; അറിയാം വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ

വെബ് ഡെസ്ക്

2024 ആരംഭിക്കാൻ ഇനി വെറും 3 ദിവസം മാത്രമാണ് ബാക്കിയുള്ളത്. ലോകമെമ്പാടുമുള്ള മനുഷ്യർ 2023 നോട് വിടപറഞ്ഞ വലിയ പ്രതീക്ഷകളോടെയാണ് 2024നെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നത്

DAVID MOIR

2024ലേക്കുള്ള കൗണ്ട്ഡൗണ്‍ അവസാന ലാപ്പിൽ ആണെങ്കിലും എല്ലാ രാജ്യങ്ങളിലും ഒരേ സമയമല്ല പുതുവര്‍ഷം എത്തുന്നത്. ഇന്ത്യയ്ക്ക് മുന്നേ പല രാജ്യങ്ങളിലും ന്യൂ ഇയർ എത്തും. അവ ഏതൊക്കെയാണെന്ന് നോക്കാം

ആദ്യം പുതുവത്സരം ആഘോഷിക്കുന്ന സ്ഥലം - ഓഷ്യാനിയ

ചെറിയ പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, സമോവ, കിരിബതി എന്നിവയാണ് പുതുവര്‍ഷത്തെ ആദ്യം സ്വാഗതം ചെയ്യുന്ന രാജ്യങ്ങള്‍. ജിഎംടി പ്രകാരം ഡിസംബര്‍ 31 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് ഏകദേശം 3.30ന് തന്നെ ഇവിടെ അടുത്ത വർഷമെത്തിയിട്ടുണ്ടാകും

പുതുവത്സരത്തെ ആദ്യം വരവേല്‍ക്കുന്ന രാജ്യം ന്യൂസിലന്‍ഡ് ആണ്. ഏകദേശം ഇന്ത്യൻ സമയം വൈകിട്ട് 4 മണി ആകുമ്പോഴേക്കും ന്യൂസിലന്‍ഡ് നഗരം പുതുവർഷത്തിലേക്ക് പ്രവേശിക്കും.

തൊട്ട് പിന്നാലെ പുതുവർഷമെത്തുന്നത് ഓസ്‌ട്രേലിയയിലാണ്. ഇന്ത്യയിൽ ഡിസംബർ 31 വൈകുന്നേരം 6.30 ആകുമ്പോഴേക്കും ഓസ്‌ട്രേലിയയിൽ പുതുവത്സരമെത്തും

ഇന്ത്യൻ സമയം രാത്രി 8.30 ഓടെ ജപ്പാന്‍, സൗത്ത് കൊറിയ, നോര്‍ത്ത് കൊറിയ എന്നിവിടങ്ങളിൽ പുതുവര്‍ഷം തുടങ്ങിയിരിക്കും

ചൈന, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിൽ ഇന്ത്യൻ സമയം രാത്രി 9.30 ആകുമ്പോയേക്കും പുതുവർഷം തുടങ്ങും

ഇവയ്ക്ക് പുറമെ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നി രാജ്യങ്ങളിലാണ് ഇന്ത്യക്ക് മുന്നേ പുതുവരസരം എത്തുക

അവസാനം പുതുവർഷം ആഘോഷിക്കുന്ന സ്ഥലം - ഹൗലാൻഡ്, ബേക്കർ ദ്വീപ്.

ജനവാസമില്ലാത്ത ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലാണ് അവസാനം പുതുവർഷമെത്തുന്നത്. ഇന്ത്യൻ സമയം ജനുവരി ഒന്ന് വൈകിട്ട് 5.30 കഴിയുമ്പോഴാണ് ഇവിടെ പുതുവർഷം എത്തുന്നത്