ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജാക്കന്മാർ

വെബ് ഡെസ്ക്

ലോകത്തെ ഇന്നത്തെ ഏറ്റവും സമ്പന്നരായ രാജാക്കന്മാർ എല്ലാവരും, വിശാലമായ പ്രദേശങ്ങളിലും സമ്പദ്‌വ്യവസ്ഥകളിലും സമ്പൂർണ്ണ ആധിപത്യം പുലർത്തിയിരുന്ന പുരാതന രാജവംശങ്ങളുടെ പിൻഗാമികളാണ്.

ബിസിനസ് സ്റ്റാൻഡേർഡിന്റെ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും ധനികരായ 10 രാജാക്കന്മാർക്ക് എല്ലാവർക്കും കൂടി ഏകദേശം 134 ബില്യൺ ഡോളർ ആസ്തിയുണ്ട്.

ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജാക്കന്മാർ ഇതാ:

മഹാ വജിരലോങ്കോൺ

തായ്‌ലൻഡിലെ രാജാവ് ആണ് മഹാ വജിരലോങ്കോൺ. അദ്ദേഹമാണ് ലോകത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള രാജാവ്. 43 ലക്ഷം കോടി യുഎസ് ഡോളർ ആണ് ആസ്തി.

മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

യുഎഇ പ്രസിഡൻ്റും അബുദാബി ഭരണാധികാരിയുമാണ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 30 ലക്ഷം കോടി യു എസ് ഡോളർ ആണ് ആസ്തി.

ഹസനൽ ബോൾകിയ

ബ്രൂണെ സുൽത്താൻ ആണ് ഹസനൽ ബോൾകിയ. ആസ്തി 28 ലക്ഷം കോടി യു എസ് ഡോളർ.

സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്

സൗദി അറേബ്യയിലെ സൽമാൻ രാജാവിന്റെ ആസ്തി 18 ലക്ഷം കോടി യു എസ് ഡോളർ ആണ്.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 14 ലക്ഷം കോടി യു എസ് ഡോളർ ആണ് ആസ്തി.

ഹെൻറി

ലക്സംബർഗിലെ ഗ്രാൻഡ് ഡ്യൂക്ക് ഹെൻറിയുടെ ആസ്തി 4 ലക്ഷം കോടി യു എസ് ഡോളർ ആണ്.

ഹാൻസ്-ആദം II

ലിച്ചെൻസ്റ്റീൻ രാജകുമാരൻ ആണ് ഹാൻസ്-ആദം രണ്ടാമൻ. 4 ലക്ഷം കോടി യു എസ് ഡോളർ ആണ് ആസ്തി.

തമീം ബിൻ ഹമദ് അൽതാനി

ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനിയുടെ ആസ്തി 2 ലക്ഷം കോടി യു എസ് ഡോളർ ആണ്.