ലൈബ്രറികൾ ഇങ്ങനെയും

വെബ് ഡെസ്ക്

അഡ്മണ്ട് അബെ ലൈബ്രറി, ഓസ്ട്രിയ

1776 ലാണ് ഈ ലൈബ്രറി സ്ഥാപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ ലൈബ്രറിയാണിത്

ദ ലൈബ്രറി ഓഫ് കോണ്‍ഗ്രസ്, അമേരിക്ക

ലോകത്തിലെ തന്നെ ഏറ്റവും വലിയ ലൈബ്രറിയാണിത്.

ദ ബോഡ്‌ലെയിന്‍ ലൈബ്രറി, യുകെ

1602 ആരംഭിച്ച ബോഡ്‌ലെയിന്‍ ലൈബ്രറി യൂറോപ്പിലെ പഴക്കമുള്ള ലൈബ്രറികളില്‍ പ്രധാനമാണ്. പതിനാലാം നൂറ്റാണ്ടിലെ നിരവധി പുസ്തകങ്ങള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

ട്രിനിറ്റി കോളജ് ലൈബ്രറി, അയര്‍ലൻഡ്

പതിനെട്ടാം നൂറ്റാണ്ടില്‍ പണിത ഈ ലൈബ്രറി മനോഹരമായ മരപ്പണികള്‍കൊണ്ടും മാര്‍ബിളുകൊണ്ടുമാണ് നിര്‍മിച്ചിരിക്കുന്നത്.

ബിബ്ലിയോട്ടിക വാസ്‌കോണ്‍സെലോസ്, മെക്‌സിക്കോ

സ്റ്റീലും ഗ്ലാസും കൊണ്ട് നിര്‍മിച്ച, ആളുകളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള മനോഹരമായ ലൈബ്രറിയാണിത്.

സ്റ്റാര്‍ഹോവ് മോണാസ്റ്ററി ലൈബ്രറി, പ്രാഗ്

1679 പണികഴിപ്പിച്ച ഈ ലൈബ്രറിയില്‍ 16, 18 നൂറ്റാണ്ടുകളിലുള്ള പുസ്തകങ്ങളുടെ ശേഖരമുണ്ട്

ബിബ്ലിയോട്ടെക്ക സ്റ്റാറ്റാലെ, ഇറ്റലി

1566 മുതലുള്ള ഈ ലൈബ്രറി പ്രാചീന വാസ്തുശാസ്ത്രത്തിന്റെയും നവോഥാന മൂല്യങ്ങളുടെയും അടയാളമാണ്.

ടിയാന്‍ജിന്‍ ബിന്‍ഹായ് ലൈബ്രറി, ചൈന

നെതര്‍ലാന്‍ഡ് ആസ്ഥാനമായ എംവിആര്‍ഡിവിയാണ് ഈ ലൈബ്രറിയുടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗോളാകൃതിയിലുള്ള ലൈബ്രറിയില്‍ ആത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Ossip van Duivenbode

സ്‌റ്റോക്ക്‌ഹോം പബ്ലിക്ക് ലൈബ്രറി, സ്വീഡന്‍

വളരെ ലളിതവും മനോഹരവുമായ ഈ ലൈബ്രറി 1928 ലാണ് നിര്‍മിച്ചത്.

താമ ആര്‍ട്ട് യൂണിവേഴ്‌സിറ്റി ലൈബ്രറി, ജപ്പാന്‍

വളഞ്ഞ ചുമരുകളും ഗ്ലാസുകളും കൊണ്ട് നിര്‍മിച്ച ലൈബ്രറിയാണിത്