ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങൾ

വെബ് ഡെസ്ക്

സിംഗപ്പൂർ ചാങ്കി

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന ബഹുമതി പന്ത്രണ്ടാം തവണയാണ് സിംഗപ്പൂരിലെ ചാങ്കി എയർപോർട്ട് സ്വന്തമാക്കുന്നത്

ദോഹ ഹമാദ്

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് ഹമാദ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. മുൻ ഖത്തർ രാജാവ്, ഹമദ് ബിൻ ഖലീഫ അൽതാനിയുടെ പേരിലാണ് വിമാനത്താവളം അറിയപ്പെടുന്നത്

ടോക്യോ ഹനേദ

ടോക്യോ ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് ഹനേദ വിമാനത്താവളം ഔദ്യോഗികമായി അറിയപ്പെടുന്നത്. ജപ്പാനിലെ ഏറ്റവും വലിയ മൂന്നാമത്തെ എയർ കാർഗോ ഹബ്ബാണ് ഹനേദ എയർപോർട്ട്

സൗൾ ഇഞ്ചോൺ

ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ഇഞ്ചോൺ അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളങ്ങളിൽ ഒന്നാണ്

പാരീസ് ഷാൾ ദുഗോൾ

ഫ്രഞ്ച് തലസ്ഥാനമായ പാരീസിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. റോയിസി എയർപോർട്ട് അല്ലെങ്കിൽ പാരീസ് സിഡിജി എന്നും ഷാൾ ദുഗോൾ അറിയപ്പെടുന്നു

ഇസ്താംബുൾ

തുർക്കിയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമാണ് ഇസ്താംബുൾ എയർപോർട്ട്. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളവും അന്താരാഷ്ട്ര വിമാനയാത്രികരുടെ എണ്ണത്തിൽ ലോകത്തിലെ രണ്ടാമത്തെ വിമാനത്താവളവുമാണ്

മ്യൂണിക്

മ്യൂണിക്കിലേക്കും അപ്പർ ബവേറിയയിലേക്കും സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് മ്യൂണിക് ഇന്റർനാഷണൽ എയർപോർട്ട്. ഫ്രാങ്ക്ഫർട്ട് എയർപോർട്ടിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ജർമനിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്. കൂടാതെ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ ഒൻപതാമത്തെ വിമാനത്താവളം കൂടിയാണ്

സ്യൂറിക്

സ്യൂറിക് എയർപോർട്ട് സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമാണ്. സ്വിസ് ഇന്റർനാഷണൽ എയർ ലൈനിന്റെ പ്രധാന കേന്ദ്രം കൂടിയാണ് സ്യൂറിക്

ടോക്യോ നരീറ്റ

നരീറ്റ ഇന്റർനാഷണൽ എയർപോർട്ടാണ് ടോക്യോ നരീറ്റ എന്നും അറിയപ്പെടുന്നത്. ന്യൂ ടോക്യോ ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് ആദ്യകാലത്ത് ഇത് അറിയപ്പെട്ടിരുന്നത്

മാഡ്രിഡ് ബറാഹാസ്

സ്പെയിനിലെ മാഡ്രിഡിലേക്ക് സർവീസ് നടത്തുന്ന പ്രധാന അന്താരാഷ്ട്ര വിമാനത്താവളമാണ് മാഡ്രിഡ് ബറാഹാസ് എയർപോർട്ട്. 2019-ൽ 61.8 ദശലക്ഷം യാത്രക്കാർ മാഡ്രിഡ് ബറാഹാസ് വഴി യാത്ര ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളവും യൂറോപ്പിലെ ആറാമത്തെ തിരക്കേറിയ വിമാനത്താവളവും കൂടിയാണ് മാഡ്രിഡ് ബറാഹാസ്