അഭയാർത്ഥികളോട് മനസലിവുള്ള തുർക്കിയും ഇറാനും

വെബ് ഡെസ്ക്

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അഭയാര്‍ത്ഥി പ്രശ്‌നം. 2022 അവസാനത്തെ കണക്ക് അനുസരിച്ച്, ലോകത്താകമാനം നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ എണ്ണം 10.84 കോടിയാണ്. ഇതില്‍ മൂന്നരക്കോടി പേര്‍ അഭയാര്‍ത്ഥികളാണ്

ആഭ്യന്തര കലാപം, യുദ്ധം, സംഘര്‍ഷം, മനുഷ്യാവകാശ ലംഘനങ്ങള്‍, ദാരിദ്ര്യം എന്നിവയാണ് അഭയാർത്ഥി പ്രശ്നത്തിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷന്‌റെ കണക്ക് അനുസരിച്ച് 74 ല്‍ ഒരാള്‍ ഇത്തരത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്നു

സിറിയ, യുക്രെയ്ന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം അഭയാര്‍ത്ഥികള്‍. ആകെ അഭയാര്‍ത്ഥികളുടെ 52 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ്

തുര്‍ക്കിയാണ് ഏറ്റവും അധികം അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് 35,68,259 പേര്‍ തുര്‍ക്കിയില്‍ മാത്രം അഭയാര്‍ത്ഥികളായുണ്ട്.

അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ രണ്ടാമതുള്ളത് ഇറാനാണ്. 34,25,091 പേര്‍ ഇറാനില്‍ അഭയം തേടിയിട്ടുള്ളത്

ജര്‍മനിയില്‍ 20,75,445 പേരും പാകിസ്താനില്‍ 17,43,785 പേരും ഉഗാണ്ടയില്‍ 14,63,523 പേരും അഭയാര്‍ത്ഥികളായുണ്ട്

ഇന്ത്യയില്‍ 2,42,835 പേരാണ് അഭയാര്‍ത്ഥികളായി കഴിയുന്നത്. ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും അധികം പേർ ഇന്ത്യയിലെത്തുന്നത്

കഴിഞ്ഞ വര്‍ഷം അഭയം തേടി ഏറ്റവുമധികം ആളുകള്‍ അപേക്ഷ നല്‍കിയത് അമേരിക്കയിലാണ്. അമേരിക്കയില്‍ 7,30,400 പേര്‍ 2022 ല്‍ അപേക്ഷ നല്‍കി

സാമ്പത്തിക പ്രതിസന്ധിയും നയപരമായ കാര്യങ്ങളും ചൂണ്ടിക്കാട്ടി നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നുണ്ട്. ഇത് അനധികൃത കുടിയേറ്റം വർധിക്കാൻ കാരണമാകുന്നു

അനധികൃത കുടിയേറ്റ ശ്രമത്തിനിടെ അപകടത്തില്‍ പെട്ട് ആളുകള്‍ മരിക്കുന്നത് നിത്യസംഭവമാകുകയാണ്. ഈ വര്‍ഷം ജൂണ്‍ 26 വരെ 2000 പേരാണ് ഇത്തരത്തില്‍ മരിച്ചത്. 2018 ല്‍ 2,277 പേരും 2019 ല്‍ 1,510 പേരും, 2020 ല്‍ 1,881 പേരും കൊല്ലപ്പെട്ടു.