സംഘി ഇൻഡസ്ട്രീസിനെ ഏറ്റെടുത്ത് അദാനി; 5000 കോടിയുടെ ഇടപാട്

സംഘി ഇൻഡസ്ട്രീസിനെ ഏറ്റെടുത്ത് അദാനി; 5000 കോടിയുടെ ഇടപാട്

അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ സംഘി ഗ്രൂപ്പിന്റെ ഓഹരിവില ഈ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിൽ
Updated on
1 min read

ഗുജറാത്തിലെ പ്രമുഖ സിമന്റ് ഉത്പാദകരായ സംഘി ഇന്‍ഡസ്ട്രീസിനെ അദാനി ഗ്രൂപ്പിന്റെ അംബുജ സിമന്റ്‌സ് ഏറ്റെടുത്തു. 5,000 കോടി രൂപയുടെ മൂല്യത്തിനാണ് അംബുജ സിമന്റ്‌സ് സംഘി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുത്തിരിക്കുന്നത്. 2028 ഓടെ അംബുജ സിമന്റിന്റെ ഉത്പാദനം ഇരട്ടിയാക്കുമെന്ന ലക്ഷ്യം നേടാനായാണ് ഏറ്റെടുക്കലെന്ന് അദാനി വ്യക്തമാക്കി.

സംഘി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 6.1 മില്യണ്‍ ടണ്‍ സിമന്റ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നുണ്ട്

'2028 ഓടെ അംബുജ ഗ്രൂപ്പിന്റെ സിമന്റ് ഉത്പാദനം ഇരട്ടിയാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഇതിനായി ഇന്ത്യയില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംഘി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്'' - അദാനി പറഞ്ഞു.

സംഘി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 6.1 മില്യണ്‍ ടണ്‍ സിമന്റ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നുണ്ട്. ഏറ്റെടുക്കല്‍ നടക്കുന്നതോടെ അംബുജ സിമന്റിന്റെ വാര്‍ഷിക ഉത്പാദനം 73.6 മില്യണ്‍ ആയി ഉയരും. 2028ഓടെ 140 മില്യണ്‍ ടണ്‍ ഉത്പാദിപ്പിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 56.74 ശതമാനം ഓഹരികളാണ് അംബുജ സിമന്റ്സ് ഏറ്റെടുക്കുക. സംഘി ഇന്‍ഡസ്ട്രീസിന്റെ നിലവിലെ പ്രമോട്ടര്‍മാരായ രവി സംഘിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കൈവശമുള്ള ഓഹരികള്‍ ഏറ്റെടുക്കാനാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്.

സംഘി ഇൻഡസ്ട്രീസിനെ ഏറ്റെടുത്ത് അദാനി; 5000 കോടിയുടെ ഇടപാട്
വൈദ്യുതി വില കുത്തനെ കൂട്ടി അദാനി പവർ; നിരക്കിൽ 102% വർധനയുണ്ടായെന്ന് ഗുജറാത്ത് സർക്കാർ

അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ സംഘി ഇന്‍ഡസ്ട്രീസിന്റെ ഓഹരിവില ഈ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

ഇന്ത്യയില്‍ ഏറ്റവും വിലക്കുറിവില്‍ സിമന്റ് നിര്‍മിക്കുന്ന കമ്പനിയാക്കി സംഘി ഇന്‍ഡസ്ട്രീസിനെ മാറ്റുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അംബുജ ഗ്രൂപ്പ് വ്യക്തമാക്കി. ഗുജറാത്തിലെ കച്ചില്‍ കടല്‍മാര്‍ഗമുള്ള കയറ്റുമതിക്ക് സംഘി സിമന്റിനെ ഏറ്റെടുത്തത് സഹായകമാകുമെന്നും അദാനി വ്യക്തമാക്കി. പ്രതിവര്‍ഷം 61ലക്ഷം ടണ്‍ സിമന്റ് ഉത്പാദന ശേഷിയുള്ള കമ്പനിയാണ് സംഘി എന്‍ര്‍പ്രൈസസ്.

അദാനി ഗ്രൂപ്പ് സംഘി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുത്തതോടെ അതിന്റെ ഓഹരിവില ഈ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സിമന്റ് വ്യവസായത്തെ കൂടുതല്‍ ശക്തമാക്കാനാണ് ഇപ്പോള്‍ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിലവില്‍ രാജ്യത്തെ സിമന്റ് ഉത്പാദന മേഖലയിൽ രണ്ടാം സ്ഥാനത്താണ് അംബുജ സിമന്റ്‌സ്. ഒന്നാം സ്ഥാനത്ത് ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ അള്‍ട്രാ ടെക്കാണ്.

logo
The Fourth
www.thefourthnews.in