അദാനിക്കെതിരെ വീണ്ടും ഹിൻഡൻബെർഗ്; അന്വേഷണത്തിന്റെ ഭാഗമായി സ്വിസ് ബാങ്ക് അക്കൗണ്ടുകളിൽ 31 കോടി ഡോളർ മരവിപ്പിച്ചതായി റിപ്പോർട്ട്, നിഷേധിച്ച് കമ്പനി

അദാനിക്കെതിരെ വീണ്ടും ഹിൻഡൻബെർഗ്; അന്വേഷണത്തിന്റെ ഭാഗമായി സ്വിസ് ബാങ്ക് അക്കൗണ്ടുകളിൽ 31 കോടി ഡോളർ മരവിപ്പിച്ചതായി റിപ്പോർട്ട്, നിഷേധിച്ച് കമ്പനി

ഇപ്പോൾ മരവിപ്പിച്ചിരിക്കുന്ന 31 കോടി ഡോളർ അദാനിക്കുവേണ്ടി മറ്റൊരു വ്യക്തി ആറോളം സ്വിസ് ബാങ്ക് എക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നതാണ് എന്നും റിപ്പോർട്ടിൽ പറയുന്നു
Updated on
1 min read

അദാനിക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി വ്യത്യസ്ത സ്വിസ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 31 കോടി യുഎസ് ഡോളർ മരവിപ്പിച്ചതായി ഹിൻഡൻബെർഗ് റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട്‌.

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ആരോപണത്തിന്മേൽ നടക്കുന്ന അന്വേഷണത്തിലാണ് ഇപ്പോൾ ഇത്രയും വലിയ തുക മരവിപ്പിച്ചതെന്നാണ് ഹിൻഡൻബെർഗ് എക്‌സിലൂടെ അറിയിക്കുന്നത്. 2021ൽ പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണമാണ് ഇപ്പോൾ തുടരുന്നത്.

ഗോതം സിറ്റി എന്ന സ്വിസ് മാധ്യമത്തെ ഉദ്ധരിച്ചുകൊണ്ട് ഹിൻഡൻബെർഗ് പുറത്ത് വിടുന്ന വിവരമനുസരിച്ച് ഫെഡറൽ ക്രിമിനൽ കോടതിയിൽ നിന്നുള്ള ഉത്തരവിനെ തുടർന്ന് ഹിൻഡൻബെർഗ് റിപ്പോർട്ടിന് മുമ്പ് തന്നെ അദാനി ഗ്രൂപ്പിനെതിരെയുള്ള അന്വേഷണം ജനീവ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചിട്ടുണ്ട്.

അദാനിക്കെതിരെ വീണ്ടും ഹിൻഡൻബെർഗ്; അന്വേഷണത്തിന്റെ ഭാഗമായി സ്വിസ് ബാങ്ക് അക്കൗണ്ടുകളിൽ 31 കോടി ഡോളർ മരവിപ്പിച്ചതായി റിപ്പോർട്ട്, നിഷേധിച്ച് കമ്പനി
അദാനി ഗ്രൂപ്പിന്‍റെ നിഴൽ കമ്പനികളിൽ നിക്ഷേപം; സെബി ചെയർപേഴ്സണെതിരെ ഹിൻഡൻബർഗ്, ആരോപണം തള്ളി മാധബി ബുച്ച്

മാത്രവുമല്ല ഇപ്പോൾ മരവിപ്പിച്ചിരിക്കുന്ന 31 കോടി ഡോളർ അദാനിക്കുവേണ്ടി മറ്റൊരു വ്യക്തി ആറോളം സ്വിസ് ബാങ്ക് എക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നതാണ് എന്നും ഗോതം സിറ്റി റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിൽ സജീവ ചേർച്ചയായതോടെ അന്വേഷണത്തിന്റെ ചുമതല സ്വിറ്റ്സർലാൻഡ് അറ്റോർണി ജനറലിന്റെ ഓഫീസ് ഏറ്റെടുത്തു.

അതേസമയം, ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തള്ളി അദാനി ഗ്രൂപ്പ് രംഗത്തെത്തി. സ്വിസ് കോടതി ഇടപെടലുകളില്‍ അദാനി ഗ്രൂപ്പിന് യാതൊരു ബന്ധവുമില്ലെന്നും ഇത്തരം റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പ് മൗറീഷ്യസും ബർമുഡയും കേന്ദ്രീകരിച്ച് കടലാസ് കമ്പനികൾ വഴി ഓഹരി പെരുപ്പിച്ച് കാണിക്കാൻ ശ്രമിച്ചു എന്ന ആരോപണവുമായി ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്ത് വരുന്നത്. പിന്നീട് 2024ൽ അദാനിയുമായി ബന്ധപ്പെട്ട കേസ് ഇന്ത്യയിൽ അന്വേഷിക്കുന്ന സെക്യൂരിറ്റീസ് ആൻ്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ നിലവിലെ ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനിയുടെ കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ടെന്നു സമർഥിക്കുന്നു റിപ്പോർട്ടും പുറത്ത് വന്നു. എന്നാൽ തങ്ങൾക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് തള്ളിക്കളയുകയായിരുന്നു.

logo
The Fourth
www.thefourthnews.in