അബ്രഹാം ഓസ്‍ലറാകാന്‍ ജയറാം; അഞ്ചാം പാതിരയ്ക്ക് ശേഷം പുതിയ ചിത്രവുമായി  മിഥുന്‍ മാനുവല്‍

അബ്രഹാം ഓസ്‍ലറാകാന്‍ ജയറാം; അഞ്ചാം പാതിരയ്ക്ക് ശേഷം പുതിയ ചിത്രവുമായി മിഥുന്‍ മാനുവല്‍

അഞ്ചാം പാതിരയുടെ വിജയത്തിന് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന സിനിമായാണിത്

യുവ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രത്തില്‍ ജയറാം നായകന്‍. അഞ്ചാം പാതിരയുടെ വിജയത്തിന് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന സിനിമായാണിത്. അബ്രഹാം ഓസ്‍‍ലര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നാളെ ആരംഭിക്കും. തൃശ്ശൂര്‍, കോയമ്പത്തൂര്‍, വയനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇര്‍ഷാദ് എം ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജയറാം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. അര്‍ജുന്‍ അശോക്, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ, ആര്യ സലിം, അര്‍ജുന്‍ നന്ദകുമാർ, അസീം ജമാല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഡോ.രണ്‍ധീര്‍ കൃഷ്ണന്‍ ആണ് രചന. ഛായാഗ്രഹണം തേനി ഈശ്വര്‍, സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിങ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് എസ് ബി കെ ഷുഹൈര്‍.

logo
The Fourth
www.thefourthnews.in