കമൽഹാസനും കാജൽ അഗർവാളും ആന്ധ്രയിൽ ; ഇന്ത്യൻ 2 ചിത്രീകരണം തുടങ്ങി

കമൽഹാസനും കാജൽ അഗർവാളും ആന്ധ്രയിൽ ; ഇന്ത്യൻ 2 ചിത്രീകരണം തുടങ്ങി

കമൽഹാസനെത്തിയത് ഹെലികോപ്റ്ററിൽ
Published on

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഷങ്കർ ചിത്രം ഇന്ത്യൻ 2 വിന്റെ ചിത്രീകരണം ആന്ധ്രയിൽ ആരംഭിച്ചു. ആന്ധ്രയിലെ ഗണ്ടിക്കോട്ടയാണ് പ്രധാന ലൊക്കേഷൻ . ചിത്രത്തിലെ നായിക കാജൽ അഗർവാളും ഇന്നലെ ആന്ധ്രയിലെത്തി. ചിത്രത്തിനായി കുതിര സവാരിയടക്കം പരിശീലിച്ച ശേഷമാണ് കാജൽ അഗർവാൾ സെറ്റിലെത്തിയിരിക്കുന്നത്

സിദ്ധാർത്ഥ് , പ്രിയ ഭവാനി ഷങ്കർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഇന്ത്യൻ സിനിമയുടെ തുടർച്ചയായതിനാൽ തന്നെ റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥനായ സേനാപതിയായുള്ള കമൽഹാസന്റെ മടങ്ങി വരവ് കൂടിയാണ് ഇന്ത്യൻ 2. അനിരുദ്ധാണ് സംഗീതം

1996 ലാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥന്റെ അഴിമതിക്കെതിരായ പോരാട്ടമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

logo
The Fourth
www.thefourthnews.in