കീർത്തി സുരേഷിന് പിന്നാലെ സഹോദരി രേവതിയും സിനിമയിലേക്ക്; നിർമാണം സുരേഷ് കുമാർ

കീർത്തി സുരേഷിന് പിന്നാലെ സഹോദരി രേവതിയും സിനിമയിലേക്ക്; നിർമാണം സുരേഷ് കുമാർ

പ്രിയദർശനൊപ്പം സഹസംവിധായികയായിരുന്നു രേവതി

കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷ് സംവിധാന രംഗത്തേക്ക് . താങ്ക്യു എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിന് കഥയും തിരക്കഥയുമെഴുതിയിരിക്കുന്നതും രേവതി തന്നെയാണ്. ഭർത്താവ് നിതിനും മേനകയുമാണ് പ്രധാന അഭിനേതാക്കൾ. അച്ഛൻ ജി സുരേഷ് കുമാറും ഭർത്താവ് നിതിൻ മോഹനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പതിനാറ് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രം യൂട്യൂബിലാണ് അപ്ലോഡ് ചെയ്യുക.

കീർത്തിയെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് കുമാർ നിർമ്മിക്കുമെന്ന് നേരത്തെ മേനക സുരേഷ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഹ്രസ്വചിത്രത്തിന് പിന്നാലെ മൂവരും ഒരുമിക്കുന്ന ഒരു ചിത്രം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

പ്രിയദർശനൊപ്പം സഹ സംവിധായികയായിട്ടായിരുന്നു സിനിമയിലെ രേവതിയുടെ തുടക്കം. രേവതി കലാമന്ദിറിന്റെ ബാനറിൽ പുറത്തിറങ്ങിയ വാശിയാണ് മലയാളത്തിൽ കീർത്തി അവസാനമായി അഭിനയിച്ച ചിത്രം. വാശിയിൽ ജി സുരേഷ് കുമാറും പ്രധാന വേഷത്തിലെത്തിയിരുന്നു. മരയ്ക്കാറിലാണ് ഇതിന് മുൻപ് മൂന്നുപേരും ഒരുമിച്ചത്. കീർത്തിയും സുരേഷ് കുമാറും അഭിനേതാക്കളായ ചിത്രത്തിൽ രേവതി അണിയറയിലുമുണ്ടായിരുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in