മോഹൻലാലും ശോഭനയും വീണ്ടും ഒരുമിക്കുന്നു; അനൂപ് സത്യൻ സിനിമയുടെ
ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മോഹൻലാലും ശോഭനയും വീണ്ടും ഒരുമിക്കുന്നു; അനൂപ് സത്യൻ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം

പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒരുമിക്കുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. മുകേഷും പ്രധാന വേഷത്തിലെത്തും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

അനൂപിന്റെ മോഹൻലാൽ ചിത്രം ഉടനുണ്ടാകുമെന്ന് അഖിൽ സത്യനും നേരത്തെ വ്യക്തമാക്കിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ചിത്രം റോഡ് മൂവിയായിരിക്കുമെന്നാണ് സൂചന. ചിത്രത്തിൽ ബോളിവുഡ് താരം നസിറുദ്ദീൻ ഷായും പ്രധാന വേഷത്തിലെത്തും. പൊന്തൻമാടയ്ക്കുശേഷം നസിറുദ്ദീൻ ഷാ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാകും ഇത് .

അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'സാഗർ എലിയാസ് ജാക്കി റീലോഡഡ്' എന്ന സിനിമയിലാണ് ശോഭനയും മോഹൻലാലും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. വരനെ ആവശ്യമുണ്ട് എന്ന അനൂപിന്റെ ആദ്യ സിനിമയിലാണ് ശോഭന അവസാനം അഭിനയിച്ചത്

ചെന്നൈയിൽ, മലൈക്കോട്ടൈ വാലിബന്റെ അവസാന ഷെഡ്യൂളിലാണ് മോഹൻലാൽ . ഇതു പൂർത്തിയാക്കിയ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. ചിത്രീകരണം ജൂലൈയിൽ ആരംഭിക്കുമെന്നാണ് സൂചന.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in