പൂക്കാലം ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

പൂക്കാലം ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

ഗണേഷ് രാജാണ് പൂക്കാലത്തിന്റെ സംവിധായകൻ
Published on

വിജയരാഘവൻ, ബേസിൽ, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൂക്കാലം ഒടിടിയിലേക്ക്. ചിത്രം ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ഈ മാസം 19 മുതൽ സ്ട്രീമിങ് ആരംഭിക്കും. ഏപ്രിൽ 8 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

90 വയസുള്ള അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും കഥ പറയുന്ന ചിത്രമാണ് പൂക്കാലം. നാല് തലമുറകളുടെ സ്‌നേഹവും ബന്ധങ്ങളുടെ ദൃഢതയും പ്രമേയമാകുന്ന ചിത്രത്തില്‍ വിജയരാഘവനാണ് അപ്പൂപ്പന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗണേഷ് രാജ് ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രം കൂടിയാണ് പൂക്കാലം. ആനന്ദത്തിന്റെ ഛായാഗ്രാഹകൻ ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിന്റെയും ക്യാമറ. സച്ചിൻ സി വാര്യരാണ് സംഗീതം.

അബു സലിം, സുഹാസിനി , ജോണി ആൻറണി, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. രഞ്ജിനി ഹരിദാസ്, സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിലുണ്ട്

logo
The Fourth
www.thefourthnews.in