'ബഷീറായി ടൊവിനോ'; ഇരുവര്‍ക്കും ജന്മദിനാശംസകള്‍ നേര്‍ന്ന് സിനിമാലോകം

'ബഷീറായി ടൊവിനോ'; ഇരുവര്‍ക്കും ജന്മദിനാശംസകള്‍ നേര്‍ന്ന് സിനിമാലോകം

'അത്രമേല്‍ പ്രിയപ്പട്ട ബഷീറിന് ജന്മദിനാശംസകള്‍' എന്ന കുറിപ്പോടെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് ഇരുവര്‍ക്കും 'നീലവെളിച്ചം' ടീം ആശംസകള്‍ നേര്‍ന്നത്
Published on

ടൊവിനോയെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ' നീലവെളിച്ചം'. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ കഥാകാരന്റെയും, നായകന്‍റെയും ജന്മദിനം ഒരുമിച്ചെത്തിയിരിക്കുകയാണ്. വൈക്കം മുഹമ്മദ് ബഷീറിനോടൊപ്പം തന്നെ ചിത്രത്തിലെ നായകനായ ടൊവിനോയുടേയും ജന്മദിനമാണ് ഇന്ന്.

'അത്രമേല്‍ പ്രീയപ്പട്ട ബഷീറിന് ജന്മദിനാശംസകള്‍' എന്ന കുറിപ്പോടെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് ഇരുവര്‍ക്കും 'നീലവെളിച്ചം' ടീം ആശംസകള്‍ നേര്‍ന്നത്. ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രമാണ് പോസ്റ്ററില്‍ ഉള്ളത്.

കഴിഞ്ഞ ദിവസം അനുരാഗ മധുചഷകം എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഒരു മനോഹര പ്രണയഗാനം പുറത്തിറങ്ങിയിരുന്നു. വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചത്. ഏപ്രിലാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. മായാനദി, വൈറസ്, നാരദന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് നീലവെളിച്ചം. ആഷിഖ് അബുവും റിമ കല്ലിങ്കല്ലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നേരത്തെയും ഇതേ തിരക്കഥ സിനിമയായിട്ടുണ്ട്. എ. വിന്‍സെന്റാണ് ചിത്രം സംവിധാനം ചെയ്തത്.1964 പുറത്തിറങ്ങിയ ചിത്രത്തില്‍ മധു, പ്രേംനസീര്‍, വിജയ നിര്‍മ്മല എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in