ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മോശം പ്രതികരണത്തില്‍ മാപ്പ് പറഞ്ഞ് വിനയ് ഫോര്‍ട്ട്‌

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മോശം പ്രതികരണത്തില്‍ മാപ്പ് പറഞ്ഞ് വിനയ് ഫോര്‍ട്ട്‌

വളരെ ദീര്‍ഘമേറിയ, ഗൗരവമുള്ള ഒന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അതിനെക്കുറിച്ച് സംസാരിക്കണമെങ്കില്‍ പഠിക്കണമെന്നും വിനയ്
Published on

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ വിനയ്‌ഫോർട്ട്. പ്രതികരണം തെറ്റായിപ്പോയെന്ന് മനസിലാക്കുന്നുവെന്നും ചില സുഹൃത്തുക്കളെ വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും വിനയ് ഫോർട്ട് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മോശം പ്രതികരണത്തില്‍ മാപ്പ് പറഞ്ഞ് വിനയ് ഫോര്‍ട്ട്‌
അഭിനയം പാഷൻ, അതുവിട്ടൊരു കളിയുമില്ല, മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ രക്ഷപ്പെട്ടു: സുരേഷ്​ഗോപി

''ഞാന്‍ ഫൂട്ടേജ് എന്ന സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞ് ഇറങ്ങിവരുമ്പോഴാണ് മാധ്യമങ്ങള്‍ സമീപിച്ചത്. സിനിമ കണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ ഞാന്‍ എപ്പോഴും തമാശ പറയുന്ന എന്‍റെ വളരെ അടുത്ത ചില ഓണ്‍ലൈന്‍സുഹൃത്തുക്കളെ കണ്ടു. അവര്‍ റിവ്യു ചോദിക്കാനാണ് വരുന്നതെന്ന് കരുതി, എന്നാല്‍ അവര്‍ ഹേമ കമ്മിറ്റിയെ പറ്റിയാണ് ചോദിച്ചത്. സിനിമയുടെ ഷോ നടക്കുന്ന സമയത്താണ് റിപ്പോര്‍ട്ട് വന്നത് എന്നതുകൊണ്ട് തന്നെ അതേക്കുറിച്ച് കൂടുതലൊന്നും അറിയാന്‍ കഴിഞ്ഞിരുന്നില്ല, വളരെ ദീര്‍ഘമേറിയ, ഗൗരവമുള്ള ഒന്നാണത്. അതിനെക്കുറിച്ച് സംസാരിക്കണമെങ്കില്‍ നമ്മള്‍ അതിനെക്കുറിച്ച് പഠിക്കണം. എന്നിട്ട് പ്രതികരിക്കണം. അറിയാത്ത കാര്യത്തെ കുറിച്ച് വായില്‍ തോന്നുന്നത് പറയുന്നത് വിഡ്ഢിത്തമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,'' വിനയ് ഫോർട്ട് പറഞ്ഞു.

''അവരോട് പറഞ്ഞകാര്യങ്ങളില്‍ ഒരു ഭാഗമാണ് പ്രചരിക്കുന്നത്. അത് വീണ്ടും കണ്ടപ്പോള്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പോലെ ഗൗരവമേറിയ ഒന്നിനോട് പ്രതികരിക്കേണ്ട രീതിയിലായിരുന്നില്ല എന്‍റെ ശരീരഭാഷയെന്ന് എനിക്ക് തോന്നി. ചില സുഹൃത്തുക്കളെ അത് വേദനിപ്പിച്ചതായും അറിഞ്ഞു. എന്റെ പ്രതികരണം ആരെയെങ്കിലും വിഷമിപ്പിച്ചുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു,'' വിനയ് ഫോര്‍ട്ട് വിഡിയോയില്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വിനയ് ഫോർട്ടിന്റെ പ്രതികരണം കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. റിപ്പോർട്ടിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമങ്ങളോട് ''അതിനെക്കുറിച്ച് മനസിലാക്കിയിട്ടോ പഠിച്ചിട്ടോ ഒന്നുമില്ല. നിങ്ങള്‍ ചോദിക്കുമ്പോള്‍ ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലലോ. അറിഞ്ഞുകൂടാത്ത ഒരു വിഷയത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുകയേ ഇല്ല. അതിനെക്കുറിച്ച് പത്ത്-ഇരുനൂറ്റിമുപ്പത്തഞ്ച് പേജുള്ള എന്തോ പരിപാടി വന്നിട്ടില്ലേ..? ഞാനത് വായിച്ചിട്ടില്ല. ആകെ അത്ര സമയമല്ലേ ഉള്ളൂ,'' എന്നായിരുന്നു വിനയ്‌ഫോർട്ട് പ്രതികരിച്ചിരുന്നത്. ഒപ്പം 'എന്റെ പൊന്നു ചേട്ടാ' എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് നടന്‍ നടന്നു നീങ്ങുന്നതും വിഡിയോയിൽ കാണാം. വീഡിയോ പ്രചരിച്ചതിനെ പിന്നാലെ നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനവുമായി എത്തിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മോശം പ്രതികരണത്തില്‍ മാപ്പ് പറഞ്ഞ് വിനയ് ഫോര്‍ട്ട്‌
ബോളിവുഡിനെ പിന്നിലാക്കി 'മഹാരാജ'; നെറ്റ്ഫ്ലിക്സിൽ ചിത്രം കണ്ടത് 18.6 മില്യൺ കാഴ്ചക്കാർ

പുതിയ വീഡിയോക്കു താഴെ മിശ്രപ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തിരുത്തലുകളെ സ്വാഗതം ചെയ്യുന്നുവെന്നും തെറ്റുകൾ തിരുത്തുവെന്നും തരത്തിലുള്ള കമെന്റുകൾ നിരവധി ഉപയോക്താക്കൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ വിനയ്‌ഫോർട്ടിനെ വിമാസ്റർഹിക്കുന്ന രീതിയിലും ധാരാളം പ്രതികരണങ്ങൾ ഉണ്ട്.

logo
The Fourth
www.thefourthnews.in