മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ്:  ബിജെപി സഖ്യത്തിന് വിജയം; ക്രോസ് വോട്ട് ചെയ്തത് ഏഴ് കോൺഗ്രസ് എംഎൽഎമാർ

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ്: ബിജെപി സഖ്യത്തിന് വിജയം; ക്രോസ് വോട്ട് ചെയ്തത് ഏഴ് കോൺഗ്രസ് എംഎൽഎമാർ

ഒക്ടോബർ - നവംബർ മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കുന്നതിനാൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് വിവിധ പാർട്ടികൾ കണ്ടത്
Published on

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം. പതിനൊന്നിൽ ഒമ്പത് സീറ്റും സഖ്യം നേടി. അന്തരിച്ച മുതിർന്ന നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ ഉൾപ്പെടെ ബിജെപി മത്സരിപ്പിച്ച അഞ്ച് സ്ഥാനാർഥികളും വിജയിച്ചു. ഷിൻഡെ വിഭാഗം ശിവസേനയും അജിത് പവാറിൻ്റെ എൻസിപിയും രണ്ടു പേരെ വീതമായിരുന്നു നാമനിർദേശം ചെയ്തത്. ഈ നാല് പേരും വിജയിച്ചു.

പ്രതിപക്ഷമായ മഹാവികാസ് അഘാഡിയിൽനിന്ന് രണ്ട് പേരാണ് വിജയിച്ചത്. ഏഴ് കോൺഗ്രസ് എംഎൽഎമാരെങ്കിലും ഭരണകക്ഷിയായ മഹായുതി സഖ്യത്തിലെ സ്ഥാനാർഥികൾക്ക് ക്രോസ് വോട്ട് ചെയ്തതായാണ് റിപ്പോർട്ട്.

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ്:  ബിജെപി സഖ്യത്തിന് വിജയം; ക്രോസ് വോട്ട് ചെയ്തത് ഏഴ് കോൺഗ്രസ് എംഎൽഎമാർ
മഹാരാഷ്ട്രയിൽ രാഷ്ട്രീയ മാറ്റത്തിൻ്റെ സൂചനയാകുമോ എംഎൽസി തിരഞ്ഞെടുപ്പ്? ആകാംക്ഷയോടെ ഭരണ- പ്രതിപക്ഷ പാർട്ടികൾ

ഒക്ടോബർ - നവംബർ മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് വിവിധ പാർട്ടികൾ കണ്ടത്. കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരദ് പവാർ) വിഭാഗങ്ങൾ അടങ്ങിയ മഹാ വികാസ് അഘാഡി മൂന്ന് പേരെയാണ് മത്സരിപ്പിച്ചിരുന്നത്.

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ്:  ബിജെപി സഖ്യത്തിന് വിജയം; ക്രോസ് വോട്ട് ചെയ്തത് ഏഴ് കോൺഗ്രസ് എംഎൽഎമാർ
'നിങ്ങൾ വിദേശിയാണെന്ന് ഭരണകൂടത്തിന് വെറുതെ പറയാനാകില്ല;' അസം സ്വദേശിയുടെ പൗരത്വം സുപ്രീംകോടതി പുനഃസ്ഥാപിച്ചു

അഞ്ച് സ്ഥാനാർഥികളെ നിർത്തിയ ബിജെപിക്ക് 103 എംഎൽഎമാരാണുള്ളത്. നാല് സീറ്റുകൾ ഉറപ്പിക്കാമായിരുന്നുവെങ്കിലും അഞ്ചാം സീറ്റിന് പന്ത്രണ്ട് വോട്ട് കുറവായിരുന്നു. ഷിൻഡെ വിഭാഗം ശിവസേനയുടെയും അജിത് പവാറിൻ്റെ എൻസിപിയുടെയും കണക്കുകൾ കൂടി നോക്കുമ്പോൾ മത്സരിച്ച ഒമ്പത് സീറ്റുകളിൽ വിജയിക്കാൻ മഹായുതിക്ക് 28 വോട്ടിൻ്റെ കുറവുണ്ടായിരുന്നു.

37 എംഎൽഎമാരുള്ള കോൺഗ്രസ് ഒരു സ്ഥാനാർഥിയെ മാത്രമേ നിർത്തിയിരുന്നു. 14 മിച്ച വോട്ടുകൾ സഖ്യകക്ഷികൾക്കിടയിൽ പങ്കിടാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതുപ്രകാരം കോൺഗ്രസ് സ്ഥാനാർഥി പ്രദീന സതവിന് 30 ഒന്നാം മുൻഗണനാ വോട്ടുകൾ ലഭിക്കുമെന്നും ബാക്കി യുബിടിയുടെ മിലിന്ദ് നർവേക്കറിനാണെന്നും ആയിരുന്നു ധാരണ. എന്നാൽ സതവിന് 25 ഒന്നാം മുൻഗണനാ വോട്ടുകളും നർവേക്കറിന് 22 ഉം ആണ് ലഭിച്ചത്.

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ്:  ബിജെപി സഖ്യത്തിന് വിജയം; ക്രോസ് വോട്ട് ചെയ്തത് ഏഴ് കോൺഗ്രസ് എംഎൽഎമാർ
ഭരണഘടനാ പ്രചാരണത്തെ ചെറുക്കാന്‍ അടിയന്തരാവസ്ഥ ദിനാചരണം; ബിജെപി നീക്കം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമോ?

അജിത് പവാർ എൻസിപി ഗ്രൂപ്പിലെ ചില നേതാക്കൾ ശരദ് പവാർ വിഭാഗവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ മഹായുതിയിൽനിന്ന് കുറച്ച് വോട്ടുകൾ ലഭിക്കുമെന്ന് മഹാ വികാസ് അഘാഡി (എംവിഎ) പ്രതീക്ഷിച്ചിരുന്നു. അതേസമയം ശരദ് പവാർ വിഭാഗത്തിൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥി പെസൻ്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടിയുടെ ജയന്ത് പാട്ടീൽ പരാജയപ്പെട്ടു.

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ്:  ബിജെപി സഖ്യത്തിന് വിജയം; ക്രോസ് വോട്ട് ചെയ്തത് ഏഴ് കോൺഗ്രസ് എംഎൽഎമാർ
അന്ന് മോദിയെ വീഴ്ത്താന്‍ സഖ്യനീക്കം, ഇന്ന് ബിജെപിയുമായി കൂട്ടുകൂടാന്‍ ശ്രമം; ഭയന്നോ കെസിആര്‍?

രണ്ട് വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നത് അന്നത്തെ ഭരണമുന്നണിയായിരുന്ന മഹാവികാസ് അഘാഡിയെയാണ് ബാധിച്ചത്. പിന്നീടുണ്ടായ രാഷ്ട്രീയ മാറ്റത്തിൻ്റെ സൂചനയും അന്നത്തെ തിരഞ്ഞെടുപ്പ് നൽകി. അധികം താമസിയാതെ, ഏകനാഥ് ഷിൻഡെ പാർട്ടിയിൽ കലാപം സൃഷ്ടിക്കുകയും ശിവസേന പിളരുകയും മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ നിലം പൊത്തുകയും ചെയ്തു. അതിനാൽ തിരഞ്ഞെടുപ്പ് ഫലം എല്ലാ പാർട്ടികളെ സംബന്ധിച്ചും നിർണായകമാണ്.

logo
The Fourth
www.thefourthnews.in