ആം ആദ്മി മന്ത്രി സത്യേന്ദ്ര ജയിന് ജയിലിൽ സുഖവാസം; വിവിഐപി പരിഗണന, മസാജിങ്: തെളിവ് പുറത്തുവിട്ട് ബിജെപി

ആം ആദ്മി മന്ത്രി സത്യേന്ദ്ര ജയിന് ജയിലിൽ സുഖവാസം; വിവിഐപി പരിഗണന, മസാജിങ്: തെളിവ് പുറത്തുവിട്ട് ബിജെപി

ജയിലിൽ 'വിവിഐപി ചികിത്സ' എന്ന് തലക്കെട്ട് നൽകിയാണ് ബിജെപി നേതാവ് ഷെഹ്‌സാദ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈ വർഷം അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന് ജയിലിൽ വിഐപി പരിഗണന. ഡൽഹിയിലെ തിഹാർ ജയിലിൽ സത്യേന്ദ്ര ജയിന് മസാജ് ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്ത്. സെല്ലിൽ കിടക്കുന്ന സത്യേന്ദർ ജയിന്റെ കാലും മുതുകും തലയും മസാജ് ചെയ്യുന്നതാണ് വീഡിയോ.

ബിജെപി നേതാവ് ഷെഹ്‌സാദ് ജയ് ഹിന്ദാണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചത്. ജയിലിൽ കഴിയുന്ന മന്ത്രിയ്ക്ക് വിഐപി പരി​ഗണന നൽകുന്നു എന്നാരോപിച്ച് തിഹാർ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

സത്യേന്ദ്ര ജയിനെ പാര്‍പ്പിച്ചിരുന്ന ഏഴാം നമ്പർ സെല്ലിൽ അനാവശ്യമായ ആനുകൂല്യങ്ങൾ നൽകിയെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു.

സത്യേന്ദ്ര ജയിനെ പാര്‍പ്പിച്ചിരുന്ന ഏഴാം നമ്പർ സെല്ലിൽ അനാവശ്യമായ ആനുകൂല്യങ്ങൾ നൽകിയെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ രൂപീകരിച്ച അന്വേഷണ സമിതിയുടെ ശുപാർശ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയുണ്ടാത്. എന്നാൽ, ആരോപണങ്ങൾ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് പറഞ്ഞ് ആം ആദ്മി പാർട്ടി തള്ളിക്കളഞ്ഞിരുന്നു. പിന്നാലെയാണ് തെളിവായി ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

ജയിലിൽ 'വിവിഐപി ചികിത്സ' എന്ന് തലക്കെട്ട് നൽകിയാണ് ബിദജെപി നേതാവ് ഷെഹ്‌സാദ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ജയിലിൽ 'വിവിഐപി ചികിത്സ' എന്ന് തലക്കെട്ട് നൽകിയാണ് ബിദജെപി നേതാവ് ഷെഹ്‌സാദ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. കെജ്‌രിവാളിന് ഇത്തരത്തിലൊരു മന്ത്രിയെ നിയന്ത്രിക്കാൻ കഴിയുമോ എന്നും അദ്ദേഹത്തെ പുറത്താക്കേണ്ടതല്ലേ എന്നും അദ്ദേഹം പോസ്റ്റ് പങ്കു വച്ചുകൊണ്ട് ചോദിക്കുന്നു. എഎപിയുടെ യഥാർത്ഥ മുഖമാണ് വെളിപ്പെട്ടിരിക്കുന്നത് എന്ന ആക്ഷേപവും അദ്ദേഹം ഉയർത്തി.

ജയിലിൽ ആഡംബര ജീവിതമാണ് മന്ത്രി നയിച്ചുവരുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഏജൻസി ഡൽഹി കോടതിയിൽ സമർപ്പിച്ചിരുന്നു. ജയിൽ മന്ത്രി കൂടിയായ ജെയിൻ തന്റെ സ്ഥാനം അന്യായമായി മുതലെടുത്തുവെന്നാണ് ഇഡിയുടെ പ്രധാന ആരോപണം.

ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന കേസിലാണ് സത്യേന്ദ്ര ജെയിനെ ഇക്കഴിഞ്ഞ മേയിൽ ഇഡി അറസ്റ്റ് ചെയ്തത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഈ പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നും പണമുപയോഗിച്ച് മന്ത്രി ഡല്‍ഹിയില്‍ ഭൂമി വാങ്ങിയെന്നും ആണ് ഇഡിയുടെ ആരോപണം. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയായിരുന്നു അറസ്റ്റ്.

logo
The Fourth
www.thefourthnews.in