യെച്ചൂരിയുടെ മൃതദേഹം എയിംസിന് വിട്ടുനൽകും, പൊതുദർശനം പതിനാലിന്

യെച്ചൂരിയുടെ മൃതദേഹം എയിംസിന് വിട്ടുനൽകും, പൊതുദർശനം പതിനാലിന്

നിലവിൽ എയിംസിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വൈകിട്ട് ആറു മണിയോടെ വസന്ത് കുഞ്ചിലെ വസതിയിലെത്തിക്കും
Published on

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിന് നൽകും. നിലവിൽ എയിംസിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വൈകിട്ട് ആറു മണിയോടെ വസന്ത് കുഞ്ചിലെ വസതിയിലെത്തിക്കും.

സെപ്റ്റംബർ 14ന് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അന്തിമോപചാരമർപ്പിക്കാൻ പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. പൊതു ദർശനത്തിനു ശേഷം മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനായി മൃതദേഹം വിട്ടു നൽകും.

യെച്ചൂരിയുടെ മൃതദേഹം എയിംസിന് വിട്ടുനൽകും, പൊതുദർശനം പതിനാലിന്
'പാർട്ടിക്കു പുറത്തുള്ളവരേയും യെച്ചൂരി ബോധ്യപ്പെടുത്തി- സോഷ്യലിസമാണ് ഭാവി'

ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് എയിംസിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഓഗസ്റ്റ് 19നാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്.

ഡോക്ടർമാരുടെ മൾട്ടി ഡിസിപ്ലിനറി സംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു പരിചരണം. ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായതോടെ വ്യാഴാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in