ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: ബിആർഎസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: ബിആർഎസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം

അന്വേഷണം അവസാനിച്ചതായും വിചാരണ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതി നടപടി
Published on

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിതയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണം അവസാനിച്ചതായും വിചാരണ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നും നിരീക്ഷിച്ചാണ് കോടതി നടപടി. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

"അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ചു. കസ്റ്റഡി നിർബന്ധമുള്ള സാഹചര്യമല്ല. അഞ്ച് മാസമായി അവർ ജയിലിലാണ്. അടുത്തുതന്നെ വിചാരണ പൂർത്തിയാകാനുള്ള സാധ്യത വിരളമാണ്. വിചാരണസമയത്തെ കസ്റ്റഡി ശിക്ഷയായി മാറരുത്," കോടതി വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിനു കീഴിലുള്ള സ്ത്രീകളുടെ ഗുണഭോക്തൃ വ്യവസ്ഥ പ്രകാരം വിദ്യാസമ്പന്നയ സ്ത്രീക്കു ജാമ്യം നല്‍കരുതെന്ന ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണത്തെയും സുപ്രീംകോടതി അപലപിച്ചു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: ബിആർഎസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം
മമതയുടെ രാജിക്കായി പ്രക്ഷോഭം, പിന്നിൽ ആർഎസ്എസ് പിന്തുണയുള്ള സംഘടനയെന്ന് ആരോപണം; എന്താണ് ഛത്ര സമാജ്?

മദ്യവില്‍പ്പന സ്വകാര്യവത്കരിച്ച ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ കവിതയ്ക്ക് ബന്ധമുള്ള മദ്യകമ്പനിക്ക് പങ്കുണ്ടെന്നാണ് ആരോപണം. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ നേരത്തെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. മദ്യനയകേസില്‍ സൗത്ത് ഗ്രൂപ്പിന്റെ പ്രതിനിധികളില്‍ ഒരാളാണ് കവിതയെന്നാണ് ഇഡി ആരോപിക്കുന്നത്.

2021ൽ ഡൽഹിയിലെ മദ്യനയം രൂപീകരിച്ചതിൽ മദ്യ കമ്പനികൾക്ക് പങ്കുണ്ടെന്നും ഇതിനായി 'സൗത്ത് കാർട്ടൽ' എന്ന മദ്യലോബി 30 കോടി രൂപ കൈക്കൂലി നൽകിയെന്നുമാണ് സിബിഐയുടെ വാദം. സൗത്ത് കാർട്ടലിന്റെ ഭാഗമാണ് കവിതയെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്.

logo
The Fourth
www.thefourthnews.in