നിപ പ്രതിരോധം: ഓസ്‌ട്രേലിയയില്‍നിന്ന് മരുന്ന് എത്തിക്കും, 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി വാങ്ങുമെന്ന് ഐസിഎംആര്‍

നിപ പ്രതിരോധം: ഓസ്‌ട്രേലിയയില്‍നിന്ന് മരുന്ന് എത്തിക്കും, 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി വാങ്ങുമെന്ന് ഐസിഎംആര്‍

10 രോഗികള്‍ക്ക് നല്‍കാനുള്ള മരുന്ന് മാത്രമേ ബാക്കിയുള്ളൂവെന്ന് ഐസിഎംആർ

കേരളത്തില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്നും കൂടുതല്‍ പ്രതിരോധ മരുന്ന് വാങ്ങുമെന്ന് ഐസിഎംആര്‍. 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി വാങ്ങുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബാല്‍ അറിയിച്ചു. 2018 ല്‍ ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ പ്രതിരോധ മരുന്ന് വാങ്ങിയിരുന്നുവെങ്കിലും പത്ത് രോഗികള്‍ക്ക് നല്‍കാനുള്ള മരുന്ന് മാത്രമേ ബാക്കിയുള്ളൂവെന്നും രാജീവ് ബാല്‍ അറിയിച്ചു.

നിപ പ്രതിരോധം: ഓസ്‌ട്രേലിയയില്‍നിന്ന് മരുന്ന് എത്തിക്കും, 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി വാങ്ങുമെന്ന് ഐസിഎംആര്‍
'നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട'; നിബന്ധന പിൻവലിച്ച് ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രൈബല്‍ സർവകലാശാല

വൈറസ് ബാധയുടെ പ്രാരംഭഘട്ടത്തില്‍ രോഗിക്ക് മരുന്ന് നല്‍കേണ്ടതുണ്ട്. അവശ്യഘട്ടങ്ങളില്‍ പ്രത്യേക അനുമതിയോടെ മാത്രം നല്‍കുന്ന മരുന്നാണ് മോണോക്ലോണല്‍ ആന്റിബോഡിയെന്നും ഐസിഎംആര്‍ ഡയറക്ടര്‍ വിശദീകരിച്ചു. നിപ വൈറസ് ബാധിച്ചവരുടെ മരണനിരക്ക് കോവിഡിനെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ സൂചിപ്പിച്ചു. കോവിഡ് മരണനിരക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണെങ്കില്‍ 40 മുതല്‍ 70 ശതമാനം വരെയാണ് നിപ മരണനിരക്ക്.

നിപ പ്രതിരോധം: ഓസ്‌ട്രേലിയയില്‍നിന്ന് മരുന്ന് എത്തിക്കും, 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി വാങ്ങുമെന്ന് ഐസിഎംആര്‍
നിപ പ്രതിരോധ പ്രവർത്തനം ശക്തം; കേന്ദ്രസംഘം കുറ്റ്യാടിയിൽ

''മാരകമായ വൈറസ് പടരുന്നത് തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. 2018-ല്‍ കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്തത് വവ്വാലുകളുമായി ബന്ധപ്പെട്ടാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വവ്വാലുകളില്‍ നിന്ന് എങ്ങനെ മനുഷ്യരിലേക്ക് അണുബാധ പടര്‍ന്നുവെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇതുവരെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. എപ്പോഴും മഴക്കാലത്താണ് നിപ റിപ്പോര്‍ട്ട് ചെയ്യുന്നത്''- രാജീവ് ബാല്‍ പറഞ്ഞു.

നിപ പ്രതിരോധം: ഓസ്‌ട്രേലിയയില്‍നിന്ന് മരുന്ന് എത്തിക്കും, 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി വാങ്ങുമെന്ന് ഐസിഎംആര്‍
നിപ വന്‍കിട ഫാര്‍മസി കമ്പനിയുടെ വ്യാജ സൃഷ്ടിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യുവാവിനെതിരെ കേസെടുത്ത് കൊയിലാണ്ടി പോലീസ്

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in