ഗാന്ധി ജയന്തിവരെ നീളുന്ന പരിപാടികളുമായി നരേന്ദ്ര മോദിയുടെ പിറന്നാളാഘോഷം

ഗാന്ധി ജയന്തിവരെ നീളുന്ന പരിപാടികളുമായി നരേന്ദ്ര മോദിയുടെ പിറന്നാളാഘോഷം

'പിഎം വിശ്വകർമ' 'ആയുഷ്മാൻ ഭവ്' പദ്ധതികൾ പ്രഖ്യാപിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം പിറന്നാൾ. ബിജെപി വിവിധ സംസ്ഥാനങ്ങളിലായി വിപുലമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ദ്വാരകയിൽ ഇന്ത്യാ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിന്റെ ആദ്യ ഫേസ് ഉദ്‌ഘാടനം ചെയ്തുകൊണ്ടായിരുന്നു പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. 'യശോഭൂമി' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ശേഷം ദ്വാരക സെക്ഷൻ 21നെയും സെക്ഷൻ 25നെയും ബന്ധിപ്പിക്കുന്ന ഡൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ്സ് ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

പിറന്നാളിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം 'ആയുഷ്മാൻ ഭവ്' പദ്ധതി വതരിപ്പിക്കും

പിറന്നാൾ ദിവസം വിശ്വകർമ ജയന്തിയായതുകൊണ്ട്, ശില്പികളെയും കരകൗശല വസ്തുക്കൾ നിർമിക്കുന്നവരെയും ആദരിക്കുന്നതിനായി 'പിഎം വിശ്വകർമ' പദ്ധതി അവതരിപ്പിച്ചു. 2023 ഓഗസ്റ്റ് 16ന് തന്നെ 'പിഎം വിശ്വകർമ' പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 'സേവാ പഖ്‌വാര' എന്ന പേരിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ ആഘോഷങ്ങൾ ഒക്ടോബർ 2 ഗാന്ധി ജയന്തി വരെ നീണ്ടുനിൽക്കും. കഴിഞ്ഞ കുറെ വർഷങ്ങളായി ഇതാണ് ബിജെപി പിന്തുടരുന്ന രീതി.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രധാനമന്ത്രിയുടെ പിറന്നാളിന്റെ ഭാഗമായി 'ആയുഷ്മാൻ ഭവ്' പദ്ധതിയാണ് കൊണ്ടുവന്നത്. എല്ലാവരിലേക്കും ആരോഗ്യ സേവനങ്ങൾ എത്തിക്കുക എന്ന ഉദ്ദേശവുമായി അവതരിപ്പിക്കുന്ന പദ്ധതിയുടെ പ്രചാരണത്തിനായി അടുത്ത രണ്ടാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിക്കും.

യോഗ പിന്തുണക്കുന്നവർ മോദിയുടെ പിറന്നാൾ പ്രമാണിച്ച് ഗുജറാത്തിലെ രാജ്കോട്ടിൽ നാല് യോഗ ശിബിരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന പരിപാടിയിൽ 500ഓളം പേർ പങ്കെടുക്കും. മോദിയുടെ സ്വപ്ന പദ്ധതിയായിരുന്ന 'അക്ഷർ റിവർ ക്രൂസ് റെസ്റ്റോറന്റിലും' ആഘോഷങ്ങൾ നടക്കും.

കഴിഞ്ഞ വർഷം നരേന്ദ്രമോദി പിറന്നാൾ ആഘോഷിച്ചത് സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിച്ച എട്ടോളം ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടുകൊണ്ടാണ്. 1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ വട്നഗറിലാണ് നരേന്ദ്ര മോദി ജനിച്ചത്.

ഗാന്ധി ജയന്തിവരെ നീളുന്ന പരിപാടികളുമായി നരേന്ദ്ര മോദിയുടെ പിറന്നാളാഘോഷം
നാല് മാസത്തിനുള്ളില്‍ എട്ടാമത്തേത്; കുനോ ദേശീയോദ്യാനത്തില്‍ വീണ്ടും ചീറ്റ ചത്തു

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in