പ്രതിപക്ഷ ഐക്യം പാർലമെന്റിന് പുറത്തേക്കും; 
അയോഗ്യതാ വിഷയം രാഷ്ട്രീയ നേട്ടമാക്കാൻ കോൺഗ്രസ്

പ്രതിപക്ഷ ഐക്യം പാർലമെന്റിന് പുറത്തേക്കും; അയോഗ്യതാ വിഷയം രാഷ്ട്രീയ നേട്ടമാക്കാൻ കോൺഗ്രസ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ തിങ്കളാഴ്ച രാത്രി ചേര്‍ന്ന യോഗത്തില്‍ 18 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു

രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ വിഷയം പ്രതിപക്ഷ ഐക്യത്തിന്‌റെ കടിഞ്ഞാണാക്കുകയാണ് കോണ്‍ഗ്രസ്. പിന്തുണ പ്രഖ്യാപിച്ചെത്തിയ പാര്‍ട്ടികളുമായി പാര്‍ലമെന്‌റിന് പുറത്തേക്കും സഹകരണം വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ തിങ്കളാഴ്ച രാത്രി ചേര്‍ന്ന യോഗത്തില്‍ 18 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. മോദി ഭരണത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് യോഗ ശേഷം കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.

ബിജെപി വിരുദ്ധ ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിക്കാന്‍ പല ഘട്ടങ്ങളിലും മടികാണിച്ചിരുന്ന ആംആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധി വിഷയത്തില്‍ പിന്തുണയറിയിച്ചിട്ടുണ്ട്. ഖാര്‍ഗെയുടെ വീട്ടില്‍ നടന്ന അത്താഴ വിരുന്നില്‍ ഇരു പാർട്ടികളും പങ്കെടുത്തു. രാഹുലിനെതിരായ കോടതി വിധിയിൽ ‍ആദ്യ ദിനങ്ങളിൽ പ്രത്യക്ഷ പ്രതികരണം നടത്താതിരുന്ന ഐക്യ ജനതാദളും യോഗത്തിലേക്ക് പ്രതിനിധിയെ അയച്ചിരുന്നു. ഡിഎംകെ, എന്‍സിപി, ബിആര്‍എസ്, സിപിഎം, സിപിഐ, എംഡിഎംകെ, ആര്‍ജെഡി, ആര്‍എസ്പി, മുസ്ലീംലീഗ്, എസ്പി, ജെഎംഎം തുടങ്ങിയ പാര്‍ട്ടികളും വിരുന്നിനെത്തി.

സവര്‍ക്കര്‍ വിഷയത്തില്‍ ഉടക്കിയ ഉദ്ധവ് താക്കറെ പക്ഷം യോഗം ബഹിഷ്‌ക്കരിച്ചു. മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കർ എന്നല്ല ഗാന്ധിയെന്നാണെന്ന് രാഹുലിന്‌റെ പ്രസ്താവനയാണ് ശിവസേന ഉദ്ധവ് വിഭാഗത്തെ ചൊടിപ്പിച്ചത്. രാജ്യത്തിന്‌റെ ഭരണഘടനയും ജനാധിപത്യവും ഉയര്‍ത്തിയാണ് ഒരുമിച്ച് നിന്നതെന്നും ഇത്തരം പ്രസ്താവനകള്‍ അനുവദിച്ചു തരാനാകില്ലെന്നും ഉദ്ധവ് വ്യക്തമാക്കി.

പ്രതിപക്ഷ ഐക്യം പാർലമെന്റിന് പുറത്തേക്കും; 
അയോഗ്യതാ വിഷയം രാഷ്ട്രീയ നേട്ടമാക്കാൻ കോൺഗ്രസ്
സവർക്കർ പരാമർശം: പ്രതിപക്ഷ യോഗം ബഹിഷ്കരിച്ച് ശിവസേന, സഞ്ജയ് റാവുത്ത് രാഹുലിനെ കാണും

പാര്‍ലമെന്‌റിനകത്ത് അദാനി വിഷയത്തിലടക്കം പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിനൊപ്പം വിശാല രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് യോഗം വേദിയായെന്നാണ് സൂചന. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ മോദി ഭരണത്തിനെതിരെ പോരാടാനും ഏക സ്വരത്തില്‍ യോഗത്തില്‍ തീരുമാനം ഉണ്ടായെന്ന് ജയറാം രമേശ് പറഞ്ഞു. പാര്‍ലമെന്‌റിന് പുറത്തെ ഐക്യത്തിന്‌റെ തുടക്കമാണ് ഇതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പാര്‍ലമെന്‌റിനകത്ത് പല വിഷയങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ നേരത്തെയും ഒറ്റക്കെട്ടായി നിലപാടെടുത്തിട്ടുണ്ട്. ഇതിന് പാര്‍ലമെന്‌റിന് പുറത്തേക്ക് കൂടി തുടര്‍ച്ച നല്‍കാന്‍ നിലവിലെ സാഹചര്യം ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസിന്‌റെ നീക്കം. അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നുകാട്ടി 14 പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത്തരം കൂട്ടായ നീക്കങ്ങള്‍ ഇനിയുമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രതിപക്ഷ ഐക്യം പാർലമെന്റിന് പുറത്തേക്കും; 
അയോഗ്യതാ വിഷയം രാഷ്ട്രീയ നേട്ടമാക്കാൻ കോൺഗ്രസ്
അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍

പൊതു തിരഞ്ഞെടുപ്പും നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകളും നടക്കാനിരിക്കെ, ബിജെപിയെ കൂടുതല്‍ സമര്‍ദത്തിലാക്കാന്‍ ലക്ഷ്യമിടുന്നതാണ് പ്രതിപക്ഷം നീക്കം. പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യമുള്‍പ്പെടെ അസാധ്യമെങ്കിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ നീക്കം സഹായകമായേക്കും.

logo
The Fourth
www.thefourthnews.in