ഡൽഹിയിലെ അധികാരത്തർക്കം: എന്താണ് കേസിന്റെ പശ്ചാത്തലം?

ഡൽഹിയിലെ അധികാരത്തർക്കം: എന്താണ് കേസിന്റെ പശ്ചാത്തലം?

2022 ഏപ്രിൽ 27ന് വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു

ഡൽഹിയിലെ ഭരണ നിർവഹണം സംബന്ധിച്ച് ആം ആദ്മി പാർട്ടി സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിന് വിരാമമായിരിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 239 എഎ (3)(എ) അനുസരിച്ച് ഭരണപരമായ അധികാരം ഡൽഹി സർക്കാരിനാണെന്ന് ഇന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോലീസ്, ഭൂമി, പൊതുസമാധാനം എന്നിവ ഒഴികെയുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണെന്നും മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവർണർ ​പ്രവർത്തിക്കേണ്ടതെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്.

2022 ഏപ്രിൽ 27ന് കേന്ദ്ര സർക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ച് വിഷയം പരി​ഗണിക്കാനായി അഞ്ച് അംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

കേസിന്റെ പശ്ചാത്തലം

ഡൽഹി ഒരു വലിയ സംസ്ഥാനമായതിനാൽ, ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനുമുളള അധികാരം ഗവർണർക്ക് നൽകണമെന്ന ആവശ്യമായിരുന്നു കേന്ദ്രസർക്കാര്‍ ഉന്നയിച്ചത്. ആർട്ടിക്കിൾ 145(3) ന്റെ കീഴിൽ വരുന്ന പ്രശ്നമായതിനാൽ, അഞ്ച് ജഡ്ജിമാരെങ്കിലും ഉൾപ്പെടുന്ന ഒരു ഭരണഘടനാ ബെഞ്ച് വിഷയം പരിഗണിക്കണമെന്നും കേന്ദ്രം വാദിച്ചു

2022 മെയ് 6 ന്, അന്നത്തെ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്. സംസ്ഥാനത്തെ അഡ്‌മിനിസ്‌ട്രേറ്റീവ് സേവനങ്ങളുടെ മേലുള്ള നിയന്ത്രണം സംബന്ധിച്ച ചോദ്യത്തില്‍ കൂടുതൽ പരിശോധന ആവശ്യമാണെന്ന് മൂന്നംഗ ബെഞ്ച് തീരുമാനിച്ചു. 2022 ഏപ്രിൽ 27ന് കേന്ദ്ര സർക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ച് വിഷയം പരി​ഗണിക്കാനായി അഞ്ച് അംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു.

അതേസമയം, ഡൽഹിയിലെ എൻസിടിയുടെ പ്രത്യേക വ്യവസ്ഥകൾ കൈകാര്യം ചെയ്യുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 239 എഎ(3)(എ) യുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ടാണ് കേസിലെ പ്രാഥമിക തർക്കമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ അധികാരത്തർക്കം: എന്താണ് കേസിന്റെ പശ്ചാത്തലം?
ഡൽഹി അധികാരത്തർക്കം: കേന്ദ്രത്തിന് തിരിച്ചടി; ഭരണപരമായ അധികാരം സംസ്ഥാന സർക്കാരിനെന്ന് സുപ്രീംകോടതി

രണ്ടംഗ ബെഞ്ചിലെ ഭിന്നവിധി പ്രഖ്യാപനം

എല്ലാ സേവനങ്ങളിലും ഡൽഹി സർക്കാരിന് അധികാരമില്ലെന്ന ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് 2019-ൽ വിഷയത്തിൽ ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് മൂന്നംഗ ബെഞ്ചിന് മുന്നിലെത്തിയത്. ഈ രണ്ടംഗ ബെഞ്ച് ലഫ്റ്റന്റ് ​ഗവർണറുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ തീർപ്പാക്കിയിരുന്നു. എന്നാൽ സേവനങ്ങളുടെ മേലുള്ള നിയന്ത്രണത്തില്‍, ബെഞ്ചിലെ രണ്ട് ജഡ്ജിമാരും വ്യത്യസ്ത വിധിയാണ് പുറപ്പെടുവിച്ചത്

ഭരണപരമായ സേവനങ്ങളിൽ ഡൽഹി സർക്കാരിന് അധികാരമില്ലെന്നായിരുന്നു ജസ്റ്റിസ് ഭൂഷൺ പറഞ്ഞത്. അതേസമയം, ജോയിന്റ് സെക്രട്ടറി സ്കെയിലിലുള്ള സെക്രട്ടറിമാർ, വകുപ്പ് മേധാവിമാർ, മറ്റ് ഓഫീസർമാർ എന്നിവരുടെ സ്ഥലംമാറ്റങ്ങളും നിയമനങ്ങളും ലഫ്റ്റനന്റ് ഗവർണർക്ക് ചെയ്യാമെന്നായിരുന്നു ജസ്റ്റിസ് സിക്രിയുടെ അഭിപ്രായം. കൂടാതെ, ഡൽഹി, ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡ്‌സ്, സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ ഫയലുകൾ എന്നിവ മുഖ്യമന്ത്രി മുഖേന ലഫ്റ്റനന്റ് ​ഗവർണർക്ക് അയക്കാം. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അഴിമതിക്കേസുകൾ അന്വേഷിക്കുന്നതിനും, അന്വേഷണ കമ്മീഷനുകളെ നിയമിക്കുന്നതിനുമുള്ള ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അധികാരവുമായി ബന്ധപ്പെട്ട്, കേന്ദ്രവും ഡൽഹി സർക്കാരും തമ്മിലുള്ള അധികാരത്തർക്കത്തിൽ നിന്ന് ഉടലെടുത്ത മറ്റ് അഞ്ച് വിഷയങ്ങളും 2019ലെ വിധിയിൽ പരിഗണിച്ചിരുന്നു.

കേസ് സുപ്രീം കോടതിക്ക് മുന്നിലെത്തിയപ്പോൾ

2019-ൽ ഭിന്നവിധി വന്നതിനെ തുടർന്ന് കേസ് അന്നത്തെ ചീഫ് ജസ്റ്റിസിന് മുൻപാകെ വന്നു. ഡൽഹിയുടെ യഥാർഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നായിരുന്നു 2019ലെ സുപ്രീം കോടതി വിധി. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ സിക്രി, ഭൂഷൺ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ഭരണഘടനയുടെ ആർട്ടിക്കിൾ 239 എഎ(3)(എ) അനുസരിച്ച് പ്രവർത്തിക്കാനുള്ള അധികാരം ഡൽഹി സർക്കാരിനുണ്ടെന്നും ലഫ്റ്റനന്റ് ഗവർണറിന് സ്വതന്ത്ര തീരുമാനമെടുക്കാനുള്ള അധികാരം ഇല്ലാത്തതിനാൽ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ സഹായത്തിനും ഉപദേശത്തിനും അനുസൃതമായി ഗവർണർ പ്രവർത്തിക്കണമെന്നും കോടതി വിധിച്ചു. എന്നാൽ തർക്കം പിന്നീടും തുടർന്നു

ആർട്ടിക്കിൾ 239AA(3)(a) എന്താണ്?

1991ലെ 69-ാം ഭേദഗതി നിയമ പ്രകാരമാണ് ആർട്ടിക്കിൾ 239AA ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. 1987-ൽ രൂപീകരിച്ച എസ് ബാലകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകളെ തുടർന്നാണ് ഡൽഹിക്ക് പ്രത്യേക പദവി നൽകിയത്. ഈ വ്യവസ്ഥ അനുസരിച്ച്, ഡൽഹിയിലെ എൻസിടിക്ക് ഒരു അഡ്മിനിസ്ട്രേറ്ററും ഒരു നിയമസഭയും ഉണ്ടായിരിക്കും. പോലീസ്, പൊതുസമാധാനം, ഭൂമി എന്നീ വിഷയങ്ങളിൽ ഒഴികെ ഭരണഘടനയുടെ വ്യവസ്ഥകൾക്ക് വിധേയമായി, ലെജിസ്ലേറ്റീവ് അസംബ്ലിക്ക്, സംസ്ഥാന ലിസ്റ്റിലെയോ കൺകറന്റ് ലിസ്റ്റിലെയോ ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് NCT യുടെ മുഴുവനായോ, ഏതെങ്കിലും ഭാഗത്തിനോ വേണ്ടി നിയമങ്ങൾ നിർമ്മിക്കാൻ അധികാരമുണ്ട്. ഇത് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ബാധകമാണ്.

logo
The Fourth
www.thefourthnews.in