2023ലെ കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളജ്യോതി ടി പത്മനാഭന്

2023ലെ കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളജ്യോതി ടി പത്മനാഭന്

സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം

2023ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ കേരളജ്യോതി പുരസ്‌കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി പത്മനാഭനാണ്.

സാമൂഹ്യ സേവന, സിവിൽ സർവീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് റിട്ട. ജസ്റ്റിസ് എം ഫാത്തിമ ബീവി, കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നടരാജ കൃഷ്ണമൂർത്തി (സൂര്യ കൃഷ്ണമൂർത്തി) എന്നിവർ കേരളപ്രഭ പുരസ്‌കാരത്തിന് അർഹരായി.

സാമൂഹ്യ സേവന മേഖലയിലെ സമഗ്ര സംഭാവനയ്ക്കു പുനലൂർ സോമരാജൻ, ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കു ഡോ. വി പി ഗംഗാധരൻ, വ്യവസായ-വാണിജ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രവി ഡി സി, സിവിൽ സർവീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കെ എം ചന്ദ്രശേഖർ, കല (സംഗീതം) മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പണ്ഡിറ്റ് രമേശ് നാരായൺ എന്നിവർക്കാണ് കേരള ശ്രീ പുരസ്‌കാരം.

2023ലെ കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളജ്യോതി ടി പത്മനാഭന്
പ്രശസ്ത സംഗീതജ്ഞയും കലാപണ്ഡിതയുമായ ലീല ഓംചേരി അന്തരിച്ചു

വിവിധ മേഖലകളിലെ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരളജ്യോതി' വർഷത്തിൽ ഒരാൾക്കും, രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരളപ്രഭ' വർഷത്തിൽ രണ്ടുപേർക്കും, മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരളശ്രീ' വർഷത്തിൽ അഞ്ചുപേർക്കും വച്ചാണ് നല്‍കുന്നത്.

അടൂർ ഗോപാലകൃഷ്ണൻ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ കെ ജയകുമാർ, ഡോ. ജോർജ് ഓണക്കൂർ എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in