മധു
മധു

അട്ടപ്പാടി മധു കൊലക്കേസില്‍ നിര്‍ണായക മൊഴി; മധുവിന്റെ വീട്ടില്‍ പോയിരുന്നെന്ന് പിടിയിലായ ഷിഫാന്‍

പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന മധുവിന്റെ കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്ന മൊഴി
Updated on
1 min read

അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ വഴിയും ശ്രമിച്ചതായി തെളിയിക്കുന്ന നിര്‍ണായക മൊഴി. മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായ അബ്ബാസിന്റെ ഇടപെടലുകള്‍ തെളിയിക്കുന്ന മൊഴിയാണ് പുറത്തുവന്നത്. അബ്ബാസിനൊപ്പം മധുവിന്റെ അമ്മയെ കാണാന്‍ പോയിരുന്നെന്ന് ഇന്നലെ അറസ്റ്റിലായ ഷിഫാന്‍ പോലീസിന് മൊഴി നല്‍കി. അബ്ബാസിന്റെ മകളുടെ മകനാണ് ഷിഫാന്‍.

അബ്ബാസിനൊപ്പം മല്ലിയെ കാണാന്‍ പോയപ്പോള്‍ വാഹനം ഓടിച്ചിരുന്നത് താനാണെന്നാണ് ഷിഫാന്റെ മൊഴി. പ്രതിയായ അബ്ബാസ് മധുവിന്റെ അമ്മയെ കാണാനായി മാത്രമാണ് പോയതെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷിഫാന്‍ പോലീസിനോട് പറഞ്ഞു. ഈ കേസില്‍ അബ്ബാസ് ഇപ്പോഴും ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യം തേടി ഇയാള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

മധുവിന്‍റെ സഹോദരിയും അമ്മയും
മധുവിന്‍റെ സഹോദരിയും അമ്മയും

പിടിച്ചെടുത്ത 36 ലക്ഷം രൂപ സാക്ഷികളെ സ്വാധീനിക്കാന്‍ എത്തിച്ചതാണോ എന്ന് പോലീസ് പരിശോധിക്കുന്നു

ഇന്നലെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് അഗളിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രത്തില്‍ നിന്ന് ഷിഫാന്‍ പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് മതിയായ രേഖകളില്ലാത്ത 36 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. സാക്ഷികളെ സ്വാധീനിക്കാനായി എത്തിച്ച പണമാണോ ഇതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

മധു
മധു വധക്കേസ്: കൂറുമാറിയ സാക്ഷികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, കോടതിയില്‍ പരാതി നല്‍കി

കേസിന്റെ വിചാരണയ്ക്കിടെ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ക്കഥയായതോടെ മൊഴിമാറ്റിയ സാക്ഷികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ ചിലര്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി അമ്മ മല്ലിയും സഹോദരി സരസുവും വിചാരണക്കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് നടപടിയെടുക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

മധു
മധു വധക്കേസില്‍ അതിവേഗ സാക്ഷി വിസ്താരം ആരംഭിച്ചില്ല; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി മാറ്റി

അതിനിടെ, കേസില്‍ ഇന്നലെ ആരംഭിക്കാനിരുന്ന അതിവേഗ സാക്ഷിവിസ്താരം മാറ്റിവെച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഈ മാസം 16ലേക്ക് മാറ്റിവെച്ചതിനെ തുടര്‍ന്നാണ് സാക്ഷിവിസ്താരവും മാറ്റിയത്. ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിച്ചതിന് ശേഷം അതിവേഗ സാക്ഷിവിസ്താരം ആരംഭിക്കുമെന്ന് വിചാരണക്കോടതി വ്യക്തമാക്കി. കേസില്‍ 119 സാക്ഷികളാണുള്ളത്. ഇതുവരെ വിസ്തരിച്ചവരില്‍ 13 പേര്‍ കൂറുമാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിവസേന അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കാന്‍ തീരുമാനിച്ചത്. കേസില്‍ ഇതുവരെ രണ്ട് പേര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിട്ടുള്ളത്.

logo
The Fourth
www.thefourthnews.in