കാക്കനാട് ജലാറ്റിൻ കമ്പനിയിൽ വൻ പൊട്ടിത്തെറി: അതിഥി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; 4 പേർക്ക് പരുക്ക്

കാക്കനാട് ജലാറ്റിൻ കമ്പനിയിൽ വൻ പൊട്ടിത്തെറി: അതിഥി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; 4 പേർക്ക് പരുക്ക്

4 പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്

കാക്കനാട് കിൻഫ്രയിലെ നീറ്റ ജലാറ്റിൻ കമ്പനിയിൽ വൻ പൊട്ടിത്തെറി. രാത്രി 8 മണിയോടെയായിരുന്നു അപകടം. ഇതര സംസ്ഥാന തൊഴിലാളിയായ ഒരാൾ സംഭവ സ്ഥലത്ത് മരിച്ചു. പഞ്ചാബ് സ്വദേശി രാജനാണ് (30) മരിച്ചത്. 4 പേർ ഗുരുതര പരിക്കുകളോടെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. രാസവസ്തുക്കൾ പുറത്തേക്ക് വമിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കൂടാതെ, വലിയ അപകടം ഒഴിവായിട്ടുണ്ടെന്നാണ് തൃക്കാക്കര പോലീസ് പറയുന്നത്. തൊട്ടുടത്ത സ്ഥാപനങ്ങൾക്കൊന്നും തന്നെ പ്രശ്നങ്ങളൊന്നും തന്നെയില്ല. അ​ഗ്നി രക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in