'ഹേമ കമ്മിറ്റി റിപ്പോർട്ട് & പോഷ് ആക്ട് സ്വകാര്യ സ്ഥാപനങ്ങളിൽ'; സൗജന്യ വെബിനാർ സംഘടിപ്പിച്ച് ഗ്രേറ്റ്ലീപ്
ഹേമ കമ്മിറ്റി റിപ്പോർട്ട് & പോഷ് ആക്ട് സ്വകാര്യ സ്ഥാപനങ്ങളിൽ, എന്ന വിഷയത്തെ കുറിച്ച് കേരളത്തിലെ പ്രമുഖ പേറോൾ ലേബർ ലോ സർവീസ് പ്രൊവൈഡർ ആയ ഗ്രേറ്റ്ലീപ്ൻറെ ആഭിമുഖ്യത്തിൽ സൗജന്യ വെബിനാർ സംഘടിപ്പിച്ചു.
ലേബർ ലോ രംഗത്തെ 40 വർഷത്തോളം പ്രവർത്തി പരിചയമുള്ള പ്രശസ്ത തൊഴിൽ നിയമ വിദഗ്ധനും ഗ്രേറ്റ്ലീപ് പ്രിൻസിപ്പൽ കൺസൾട്ടന്റുമായ വർക്കിയച്ചൻ പേട്ട നയിച്ച വെബിനാറിൽ ഗ്രേറ്റ്ലീപ് ഫൗണ്ടർ ബാബു ജോസ്, ഡയറക്ടർ ആകാശ് തങ്കച്ചൻ, ആൻഡമാൻ നിക്കോബാർ സെൻട്രൽ ലേബർ കമ്മിഷണർ വിശാഖ് ഒ ടി, തുടങ്ങി കേരളത്തിലെ100-ൽ അധികംവരുന്ന സംരംഭകരും എച്ച് ആർ മാനേജർമാരും പങ്കെടുത്തു.
പോഷ് ആക്ടിന്റെ പശ്ചാത്തലവും നിലവിലെ തൊഴിലിടത്തെ സ്ത്രീകളുടെ സുരക്ഷയും മുൻകരുതലും, ഐസിസിയുടെ രൂപീകരണവും മറ്റു നിയമവശങ്ങളും പ്രധാന ചർച്ചാവിഷയമായിരുന്നു. ഗ്രേറ്റ്ലീപ് എല്ലാ മാസവും തൊഴിൽ നിയമങ്ങളും എച്ച് ആർ രംഗത്തെ പുതിയ മാറ്റങ്ങളെ കുറിച്ചും നടത്തിവരുന്ന വെബിനാറുകളുടെ തുടർച്ചയെന്നോണമാണ് ഈ വെബിനാർ എന്നും മാനേജിങ് ഡയറക്ടർ ബാബു ജോസ് അറിയിച്ചു.