പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ : ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ : ഹൈക്കോടതി സ്വമേധയാ കേസെടുത്തു

അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും പെരിയാർ വെസ്റ്റ് ഡിവിഷൻ വനം ഡെപ്യൂട്ടി ഡയറക്ടർക്കും കോടതി നിർദേശം നല്‍കി

ശബരിമല പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും പെരിയാർ വെസ്റ്റ് ഡിവിഷൻ വനം ഡെപ്യൂട്ടി ഡയറക്ടർക്കും കോടതി നിർദേശം നൽകി. ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്.

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ : ഹൈക്കോടതി സ്വമേധയാ കേസെടുത്തു
പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്

വിശദീകരണം നൽകാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും തിരുവിതാംകൂർ ദേവസ്വം ബോർഡും സമയം തേടിയതിനെത്തുടർന്ന് ഹർജി മേയ് 24ലേക്ക് മാറ്റി. പൊന്നമ്പലമേട്ടിലെ കൽത്തറയിൽ അതിക്രമിച്ചു കയറി പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അടുത്തിടെ പ്രചരിച്ചിരുന്നു. മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയത് ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്ന കാര്യമാണെന്നും ഹൈക്കോടതി ഇടപെടണമെന്നുമാണ് ശബരിമല സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകിയത്.

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ : ഹൈക്കോടതി സ്വമേധയാ കേസെടുത്തു
പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: രണ്ടുപേര്‍ അറസ്റ്റില്‍

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ദേവസ്വം ബോർഡിനുമൊപ്പം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയെയും മൂഴിയാർ സ്റ്റേഷനിലെ എസ് എച്ച് ഒയെയും ഹൈക്കോടതി കക്ഷി ചേർത്തു. പാലക്കാട് സ്വദേശി നാരായണ സ്വാമി ഉൾപ്പെടെ എട്ടുപേരാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പെരിയാർ വെസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ടു നൽകി.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in