മാധ്യമപ്രവർത്തക പി എസ് രശ്മി അന്തരിച്ചു

മാധ്യമപ്രവർത്തക പി എസ് രശ്മി അന്തരിച്ചു

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫാണ്
Published on

മാധ്യമപ്രവർത്തക പി എസ് രശ്മി അന്തരിച്ചു. ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫാണ്. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ ഈരാറ്റുപേട്ട ആശുപത്രിയിലാണ്. ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫർ ദീപ പ്രസാദ് ഭർത്താവാണ്.

രശ്മിയുടെ മൃതദേഹം ഈരാറ്റുപേട്ട ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും. പാലായിലെ മോർച്ചറിയിലായിരിക്കും ഇന്ന് മൃതദേഹം സൂക്ഷിക്കുക. നാളെ രാവിലെ ഒമ്പതോടെ വീട്ടിൽ എത്തിക്കും. സംസ്കാരം നാളെ വൈകിട്ട് മൂന്നിനാണ്.

മാധ്യമപ്രവർത്തക പി എസ് രശ്മി അന്തരിച്ചു
നിപയില്‍ ആശങ്ക; മലപ്പുറത്ത് മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയില്‍ 26 പേർ, പുനെ ലാബിലെ പരിശോധനാഫലം കാത്ത് ജില്ലാ ഭരണകൂടം

രശ്മിയുടെ നിര്യാണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി. തലസ്ഥാനത്തെ മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളെയാണ് രശ്മിയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്. ആകസ്മികമായുണ്ടായ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുന്നതായി എം വി ഗോവിന്ദൻ അറിയിച്ചു.

logo
The Fourth
www.thefourthnews.in