കളമശേരി സ്‌ഫോടനം; ഒരു സ്ത്രീകൂടി മരിച്ചു, കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി

കളമശേരി സ്‌ഫോടനം; ഒരു സ്ത്രീകൂടി മരിച്ചു, കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി

സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും 26 പേരായിരുന്നു പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്നത്

കൊച്ചി കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരുന്ന മോളി ജോയ് (61) ആണ് മരിച്ചത്. എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു ഇവര്‍ക്കെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മോളിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അന്ത്യം. ഇതോടെ കളമശേരി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. സ്‌ഫോടനത്തില്‍ മരിച്ച നാലുപേരും വനിതകളാണ്.

കളമശേരി സ്‌ഫോടനം; ഒരു സ്ത്രീകൂടി മരിച്ചു, കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി
ലീഗ് റാലിയിൽ പങ്കെടുക്കാത്തതിന് പിന്നിലെ സാങ്കേതികത്വം കോൺഗ്രസിന്റെ വിലക്ക്: എം വി ഗോവിന്ദൻ

കഴിഞ്ഞ ഒക്ടോബര്‍ 29 നായിരുന്നു കളമശേരിയിലെ സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും 26 പേരായിരുന്നു പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്നത്.

കളമശേരി സ്‌ഫോടനം; ഒരു സ്ത്രീകൂടി മരിച്ചു, കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി
'കൊറോണ രക്ഷക് പോളിസി' ക്ലെയിം നിരസിച്ചു; ഉപഭോക്താവിന് 1,20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു എന്നായിരുന്നു ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. മലയാറ്റൂര്‍ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവര്‍.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in