വലിയ പ്രഖ്യാപനങ്ങളില്ല, സാമ്പത്തിക പ്രതിസന്ധിക്ക് പ്രതിവിധി സ്വകാര്യ പങ്കാളിത്തം; നയംമാറ്റ സൂചന നല്‍കി ബജറ്റ്‌

സംസ്ഥാനത്ത് പുതിയ പെന്‍ഷന്‍ സ്‌കീം
വലിയ പ്രഖ്യാപനങ്ങളില്ല, സാമ്പത്തിക പ്രതിസന്ധിക്ക് പ്രതിവിധി സ്വകാര്യ പങ്കാളിത്തം; നയംമാറ്റ സൂചന നല്‍കി ബജറ്റ്‌

ബജറ്റ് അവതരണം ആരംഭിച്ചു.

കേരളത്തിന്റെ സണ്‍റൈസ് സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

വിഴിഞ്ഞം തുറമുഖം വൈകാതെ യാഥാര്‍ത്ഥ്യമാകും. വിഴിഞ്ഞം പദ്ധതിക്ക് 10,000 ഏക്കര്‍ ഭൂമി ലഭ്യമാക്കും. കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും.

തിരവവനന്തപുരം മെട്രോയ്ക്ക് കേന്ദ്രാനുമതി ഉടന്‍. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയില്‍ വെ ആവശ്യങ്ങള്‍ നിരാകരിച്ചു. ഹൈസ്പീഡ് പാതകള്‍ കൊണ്ടുവരുന്ന് അത്യാവശ്യാണ്. കെ റെയില്‍ പദ്ധതി നപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

ബജറ്റ് അവതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കെഎന്‍ ബാലഗോപാല്‍. കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. 'തകരില്ല,തളരില്ല കേരളം, കേരളത്തെ തകര്‍ക്കാനാവില്ലെന്നും' ധനമന്ത്രി.

പലസ്തീന്‍- ഇസ്രായേല്‍ യുദ്ധം രൂക്ഷമായാല്‍ കേരളത്തെ ബാധിക്കും.